കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലം; 31 ശതമാനത്തിന്റെ കുറവ്; ആശങ്ക വര്‍ദ്ദിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കാത്തതില്‍ ആശങ്ക.മഴയില്‍ 31 ശതമാനത്തിന്റെ കുറവാണ് ഇതിനോടകം രേഖപ്പെടുത്തിയത്. വയനാട്, ഇടുക്കി, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍ ജില്ലകളാണ് മഴ കുറഞ്ഞത് കാരണം പ്രതിസന്ധിയിലായത്. വരാനിരിക്കുന്ന തുലാവര്‍ഷം കേരളത്തെ കൈവിട്ടാല്‍ വീണ്ടും കൊടും വരള്‍ച്ചയെയാണ് നേരിടേണ്ടിവരിക.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് സംസ്ഥാനത്ത് കാലവര്‍ഷം ലഭിക്കുന്നത്. എന്നാല്‍ ഇതുവരെയും സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചിട്ടില്ല. മഴയില്‍ 31 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. വയനാട്, ഇടുക്കി, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍ ജില്ലകളാണ് മഴ കുറഞ്ഞത് കാരണം പ്രതിസന്ധിയിലായത്.
വയനാടാണ് ഏറ്റവും കുറവ് മ!ഴ ലഭിച്ചത് 59 ശതമാനം. ഇടുക്കിയില്‍ 42 ശതമാനം കുറവുണ്ടായാപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ 35 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ മലപ്പുറം ജില്ലകളില്‍ 33 ഉം, പാലക്കാട് പത്തനംതിട്ട ജില്ലകളില്‍ 31 ശതമാനം കുറവും രേഖപ്പെടുത്തി. എറണാകുളത്ത് മാത്രമാണ് ഭേദപ്പെട്ട മഴ ലഭിച്ചത്.

കാലവര്‍ഷത്തില്‍ മഴയ്ക്ക് അനുകൂലമായി തെക്ക് പടിഞ്ഞാറന്‍ ഫിലിപ്പൈന്‍സില്‍ രൂപപ്പെടുന്ന ചുഴലി കൊടുങ്കാറ്റ് ഉണ്ടാകാത്തതും കേരളത്തിന് തിരിച്ചടിയായി. കാലവര്‍ഷത്തിന് ശേഷം ലഭിക്കുന്ന തുലാവര്‍ഷം കൂടി ഇത്തവണ ശക്തിപ്പെട്ടില്ലെങ്കില്‍ വീണ്ടും കൊടും വരള്‍ച്ചയെയാകും സംസ്ഥാനം നേരിടേണ്ടിവരിക. ഇത്തവണ കേരളം , കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് കാലവര്‍ഷത്തില്‍ കുറവ് മഴ ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News