പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സംഗീത അധ്യാപകന്‍ അറസ്റ്റില്‍

ഇടുക്കി: കലാകാരന്റെ കലാലയം എന്ന സ്ഥാപന ഉടമയും ഈ സ്ഥാപനത്തിലെ കീ ബോര്‍ഡ് അധ്യാപകനുമായ പുറ്റടി അമ്പലമേട് സ്വദേശി കൊല്ലംപറമ്പില്‍ കുഞ്ഞുമോനെയാണ് (50)പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബന്ധുവായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ പോക്‌സോ മുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ മാസമാണ് കേസിനാസ്പതമായ സംഭവം. കീ ബോര്‍ഡ് പഠിക്കാനെത്തിയ കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ വനിത ഹെല്‍പ് ലൈനില്‍ വിവരമറിയിച്ചു. പിന്നീട് പൊലീസ് കേസെടുത്ത് അന്വേഷണം നത്തുകയായിരുന്നു.
കുറേ ദിവസങ്ങളായി ഒളിവിലായിരുന്ന കുഞ്ഞുമോനെ പുറ്റടിയില്‍ നിന്നും വണ്ടന്‍മേട് പോലീസാണ് അറസ്റ്റ് ചെയ്തത്. കട്ടപ്പന സി ഐ വി എസ് അനില്‍കുമാ ന്‌റെ നേതൃ്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here