ന്യൂനപക്ഷ വിധവകള്‍ക്കുള്ള ഭവന നിര്‍മ്മാണ, പുനരുദ്ധാരണ പദ്ധതി; അപേക്ഷാതീയതി നീട്ടി

ഇടുക്കി: ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിധവകള്‍/ വിവാഹബന്ധം വേര്‍പ്പെടുത്തിയവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകള്‍ എന്നിവര്‍ക്കായി 201718 സാമ്പത്തിക വര്‍ഷം ന്യൂനപക്ഷ ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന ഇമ്പിച്ചിവാവ ഭവന നിര്‍മ്മാണ പദ്ധതി, ഭവന പുനരുദ്ധാരണ പദ്ധതി എന്നിവയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ആഗസ്റ്റ് 31വരെ നീട്ടി.

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കലക്‌ട്രേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടും, ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, കലക്‌ട്രേറ്റ്, ഇടുക്കി എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരവും അപേക്ഷിക്കാം. അപേക്ഷാഫോറം ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ന്യൂനപക്ഷ യുവജനതക്കായുള്ള പരിശീലന കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നും നേരിട്ടും www.minortiywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News