മദനിയുടെ സുരക്ഷ: തുക കുറച്ചു; സമയം നീട്ടി

ബാംഗ്ലുര്‍ :

ബാംഗ്ലുര്‍ :കേരളം സന്ദര്‍ശിക്കുന്ന മഅദനിയുടെ സുരക്ഷാ ചിലവ് കര്‍ണാടക സര്‍ക്കാര്‍ കുറച്ചു. അബ്ദുള്‍ നാസര്‍ മഅദനിക്ക് സുരക്ഷ ഒരുക്കാനുള്ള പുതുക്കിയ ചിലവ് 1,18,000രൂപ. ഈ തുക സുപ്രീം കോടതി അംഗീകരിച്ചു. ആദ്യം കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്, 14,80,000 രൂപയായിരുന്നു. ആഗസ്റ്റ് 6 മുതല്‍ 19 വരെയാണ് മഅദനിക്ക് കേരളത്തില്‍ താമസിക്കാന്‍ കഴിയുക.

കണക്ക് കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. സുരക്ഷയ്ക്കായി മഅദ്നിക്കൊപ്പം പോകുന്ന ഉദ്യാഗസ്ഥരുടെ യാത്ര ബത്തയും ദിന ബത്തയും മാത്രം ഉള്‍പ്പെടുത്തി കണക്കു സമര്‍പ്പിക്കണം എന്ന കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് പുതിയ തുക നിശ്ചയിച്ചത്.
15 ലക്ഷം രൂപ അടക്കണം എന്ന് ആവശ്യപ്പെട്ട കര്‍ണാടക സര്‍ക്കാരിനെ ഇന്നലെ സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

മഅദ്നിക്കൊപ്പം പോകുന്ന ഉദ്യാഗസ്ഥരുടെ യാത്രാ ബത്തയും ദിനബത്തയും മാത്രം ഉള്‍പ്പെടുത്തി ന്യായമായ തുക എത്രയാണെന്ന് അറിയിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. രോഗബാധിതയായ മാതാവിനെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമായി കേരളത്തിലേക്ക് പോകാനിരിക്കുന്ന അബ്ദുള്‍ നാസര്‍ മദനിയില്‍ നിന്നും ഭീമമായ തുക ഈടാക്കാനുള്ള കര്‍ണ്ണാടക സര്‍ക്കാര്‍ നീക്കത്തിനാണ് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടിയേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here