മതേതരത്വം ഉറപ്പിക്കുന്നതിനായി സംസ്‌കാരിക വകുപ്പ്; കഥാപ്രസംഗ പരമ്പരക്ക് മാനവീയം വീഥിയില്‍ തുടക്കം

തിരുവനന്തപുരം: മതേതരത്വം ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടി സംസ്‌കാരിക വകുപ്പിന്റെ മുന്‍കൈയില്‍ നടക്കുന്ന കഥാപ്രസംഗ പരമ്പരക്ക് തിരുവനന്തപുരം മാനവീയം വീഥിയില്‍ തുടക്കമായി. ചിറക്കര സലിം കുമാറിന്റെ ‘നമുക്ക് ജാതിയില്ല’ എന്ന കഥാപ്രസംഗ പരമ്പരയുടെ ആദ്യ അവതരണം മാനവീയം വീഥിയില്‍ അരങ്ങേറി.

ശ്രീനാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ വിളംബരം പ്രമേയമാക്കിയാണ് സംസ്ഥാനമെമ്പാടും കഥാപ്രസംഗ പരമ്പരക്ക് സാസ്‌കാരിക വകുപ്പ് ഒരുങ്ങുന്നത്. സുപ്രസിദ്ധ കാഥികനായ വി.സാബശിവന്റെ ശിഷ്യനും പ്രമുഖകാഥികനുമായ ചിറക്കര സലിം കുമാറിന്റെ ‘നമുക്ക് ജാതിയില്ല’ എന്ന കഥാപ്രസംഗ പരമ്പരയുടെ ആദ്യ അവതരണം ആണ് മാനവീയം വീഥിയില്‍ അരങ്ങേറിയത്.

കേരളത്തിന്റെ മഹനീയ മാതൃകകളായ മതേതരത്വം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് സാസ്‌കാരികവകുപ്പിന്റെ അഭിമുഖ്യത്തില്‍ കഥാപ്രസംഗ പരബര അരങ്ങേറുന്നത്.മാനവീയം തെരുവോരത്ത് സജമാക്കിയ വേദിയില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് ഉത്ഘാടനം നടന്നത്

സംസ്ഥാനമൊട്ടാകെ നിരവധി വേദികളില്‍ ഈ കഥാപ്രസംഗം അവതരിപ്പിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്റെ നിര്‍ദ്ദേശാനുസരണമാണ് പ്രസ്തുത പരിപാടിക്ക് നടത്തുന്നത്. സാസ്‌കാരിക വകുപ്പിന്റെ അഭിമുഖ്യത്തില്‍ മാനവീയം തെരുവിടം കള്‍ച്ചര്‍ കളക്ടീവ്, അക്ഷരം ഓണ്‍ലൈന്‍ എന്നിവരാണ് പരിപാടിയുടെ സംഘാടകര്‍.

കഥാപ്രസംഗ പരമ്പരയുടെ ഉദ്ഘാടന യോഗത്തില്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, എന്‍.രതീന്ദ്രന്‍, അയിലം ഉണ്ണികൃഷ്ണന്‍, യശോധരന്‍, വിനോദ് വൈശാഖി, കെ.ജി.സൂരജ്, അരുണ്‍ ഗോപി എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News