ഞെട്ടിച്ച് ‘ഇ’

കാഴ്ചക്കാരെ ഞെട്ടിച്ച് കൊണ്ട് മലയാളത്തിലെ മുന്‍ കാല നായിക ഗൗതമിയുടെ പുതിയ ചിത്രമായ ഇ.യുടെ ട്രെയ്‌ലര്‍ എത്തി.

കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പൂര്‍ണമായും ത്രില്ലര്‍ രൂപത്തിലാണ് റിലീസായിരിക്കുന്നത്. മലയാള സിനിമയിലേക്ക് നടി ഗൗതമിയുടെ തിരിച്ചുവരവിന് കളമൊരുക്കുന്ന ത്രില്ലര്‍ ചിത്രം ഇ യുടെ പുതിയ ട്രയ്ലര്‍ തരംഗമാകുകയാണ്. പ്രേക്ഷകരെ പൂര്‍ണമായും പിടിച്ചിരുത്തുന്ന തരത്തില്‍ ത്രില്ലര്‍ രൂപത്തിലാണ് ട്രെയ്‌ലറും എത്തിയിരിക്കുന്നത്.

എ.എസ് പ്രൊഡക്ഷന്റെ ബാനറില്‍ കുക്കു സുരേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. ഗൗതമിയെക്കൂടാതെ ആറ് പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
അമിന്‍ സുറാനി, സംഗീത് ശിവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഇ-യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് രോഹന്‍ ബജാജ്, ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

മനോജ് പിള്ളയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ചിത്രം ഓഗസ്റ്റ് 11 ന് റിലീസ് ചെയ്യും. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News