വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് ;സഹായപദ്ധതിക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതിക്ക് ഇന്ന് തുടക്കമാകും. 4 മുതല്‍ 9 ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കുന്നതാണ് പദ്ധതി. കിടപ്പാടം മാത്രമുള്ളവരെ വിദ്യാഭ്യാസ വായ്പയുടെ പേരില്‍ കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി ധാരണയിലെത്തിയെന്നും ധനമന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിയുടെ വെബ്‌പോര്‍ട്ടലിന്റെയും അപേക്ഷകളുടെ ഓണ്‍ലൈന്‍ സമര്‍പ്പണത്തിനുമാണ് ഇന്ന് തുടക്കമാകുന്നത്. വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കുന്നതാണ് പദ്ധതി.

4 മുതല്‍ 9 ലക്ഷം രൂപ വരെ വായ്പയെടുത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നിഷ്‌ക്രിയ ആസ്തിയായി മാറാത്ത അക്കൗണ്ടുകളാണെങ്കില്‍ ഒന്നാം വല്‍ഷത്തില്‍ 90ശതമാനവും തുടര്‍ന്ന് 75,50,25 ശതമാനം വീതവുമാണ് സര്‍ക്കാര്‍ വിഹിതം നല്‍കുക.

കിടപ്പാടം മാത്രമുള്ളവരെ വിദ്യാഭ്യാസ വായ്പയുടെ പേരില്‍ കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി ധാരണയിലെത്തിയെന്നും ധനമന്ത്രി വ്യക്തമാക്കി.

2016 മാര്‍ച്ച് 31നോ അതിനുമുന്‍പോ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട 4 ലക്ഷം വരെയുള്ള വായ്പകളുടെ അടിസ്ഥാന തുകയുടെ 60 ശതമാനം സര്‍ക്കാര്‍ സഹായം ലഭിക്കും. 7 ലക്ഷം വരെയുള്ള വായ്പയുടെ കുടിശ്ശിക തുകയുെട 50 ശതമാനം വരെയാണ് സര്‍ക്കാര്‍ സഹായം ലഭിക്കുക. അതെസമയം പഠനകാലയളവിലോ വായ്പാകാലയളവിലോ അപകടം മൂലമോ അസുഖം മൂലമോ ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ മരിക്കുകയോ ചെയ്ത വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News