അബുദാബി ശക്തി അവാര്‍ഡ് വിതരണം ആഗസ്ത് 12 ന് വടകരയില്‍. മന്ത്രി എ.കെ ബാലന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അബുദാബി ശക്തി അവാര്‍ഡും ശക്തി തായാട്ട് ശങ്കരന്‍ അവാര്‍ഡും ശക്തി ടി.കെ. രാമകൃഷ്ണന്‍ അവാര്‍ഡും ശക്തി എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡുമാണ് ആഗസ്ത് 12 ന് മന്ത്രി എ കെ ബാലന്‍ വിതരണം ചെയ്യുന്നത് .
അബുദാബിയിലെ പ്രമുഖ കലാ സാംസ്‌ക്കാരിക സംഘടനയായ അബുദാബി ശക്തി തീയറ്റേഴ്‌സ് ഏര്‍പ്പെടുത്തിയതാണ് അബുദാബി ശക്തി അവാര്‍ഡുകള്‍ . ശക്തി തീയറ്റേഴ്‌സും തായാട്ട് ശങ്കരന്റെ സഹധര്‍മ്മിണി പ്രൊഫ ഹൈമാവതി തായാട്ടും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് ശക്തി തായാട്ട് ശങ്കരന്‍ പുരസ്‌ക്കാരം.
കവിത, നോവല്‍, ചെറുകഥ, വൈജ്ഞാനിക സാഹിത്യം, ബാല സാഹിത്യം,നാടകം എന്നീ സാഹിത്യ ശാഖകളില്‍പ്പെടുന്ന കൃതികള്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡ് . ഇതര സാഹിത്യ വിഭാഗങ്ങളില്‍ പെടുന്ന കൃതികള്‍ക്ക് ശക്തി എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡും സാഹിത്യ നിരൂപണത്തിന് ശക്തി തായാട്ട് ശങ്കരന്‍ അവാര്‍ഡും നല്‍കുന്നു.
ടി.ഡി. രാമകൃഷ്ണന്‍, സി.പി. അബൂബക്കര്‍,എം.കൃഷ്ണന്‍ കുട്ടി ,സുനില്‍ കെ ചെറിയാന്‍ ,അഷ്ടമൂര്‍ത്തി ,നീലന്‍, ഡോ രാധിക സി നായര്‍ ,ഡോ: കെ. എം. അനില്‍ , കെ. എം. ലെനിന്‍ , എം. ലീലാവതി എന്നിവരാണ് പുരസ്‌ക്കാര ജേതാക്കള്‍. ആഗസ്ത് 12 ന് രാവിലെ 9 മണിക്ക് വടകരയില്‍ നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ പി. കരുണാകരന്‍ എം പി, പ്രഭാവര്‍മ്മ , മൂസാ മാസ്റ്റര്‍ തുടങ്ങിയവരും സംബന്ധിക്കും.
Get real time update about this post categories directly on your device, subscribe now.