ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള ആകും ദിലീപിനായി ഹാജരാകുക. കേസിലെ പുതിയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും പ്രതിഭാഗത്തിന്റെ വാദം

ദിലീപിന്റെ ജാമ്യാപേക്ഷ എതിര്‍ത്തു കൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നേരത്തേ നിരത്തിയ വാദങ്ങളില്‍ നിന്നും ഇപ്പോള്‍ വ്യത്യസ്തമായ സാഹചര്യമാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലാണെന്നും ചോദ്യം ചെയാനുണ്ടെന്നും സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ കണ്ടുകിട്ടാനുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍ അന്ന് ജാമ്യഹര്‍ജിയെ എതിര്‍ത്തത്.

എന്നാല്‍ അപ്പുണ്ണി ഇപ്പോള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായെന്നും ചോദ്യം ചെയ്യലിനോട് സഹകരിച്ചെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടും. തൊണ്ടിമുതലായ ദൃശ്യങ്ങള്‍ കണ്ടു കിട്ടുമോയെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് യാതൊരു ഉറപ്പുമില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലും മെമ്മറി കാര്‍ഡും തന്റെ ജൂനിയര്‍ രാജു ജോസഫ് കത്തിച്ചു കളഞ്ഞതായി മൊഴി നല്‍കിയിട്ടുണ്ട്.

ഈ സാഹര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം. മാത്രമല്ല സ്ത്രീ പീഡന കേസുകളില്‍ സുപ്രീം കോടതിയുടെ അടുത്ത കാലത്തെ ഉത്തരവുകള്‍ പരിശോധിക്കുമ്പോള്‍ അനുകൂല വിധിയുണ്ടാകില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഹൈക്കോടതിയെ തന്നെ സമീപിക്കുന്നത്.

എന്നാല്‍ നേരത്തേ ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിക്കൊണ്ട് നടത്തിയ പരാമര്‍ശങ്ങള്‍ വളരെ ഗൗരവകരമായിരുന്നു. ഗൂഢാലോചനയില്‍ ദിലീപിനെതിരെ പ്രഥമദ്യഷ്ട്വാ തെളിവുണ്ടെന്നും അപൂര്‍വ്വമായ കേസാണെന്നും 11 പേജുള്ള വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതിയില്‍ വീണ്ടും ഹരജി പരിഗണിക്കുമ്പോള്‍ അപ്പുണ്ണിയുടെയും പ്രദീഷ് ചാക്കോയുടെയുത്ഥ അടക്കം പുതിയ മൊഴികളും പ്രോസിക്യൂഷന്‍ വാദപ്രതിവാദത്തില്‍ ചൂണ്ടിക്കാട്ടും. ഇതോടെ ദിലീപിന്റെ ജാമ്യഹര്‍ജി നിരാകരിക്കുമെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്ന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News