കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; അപകടം ഒഴിവായത് തലനാരിഴക്ക്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ചെന്നെയില്‍ നിന്നും കോഴിക്കോട്ടെത്തിയ സ്പൈസ് ജെറ്റ് വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്.60തില്‍ അധികം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരെന്ന് അധികൃതര്‍ അറിയിച്ചു. റണ്‍വേയില്‍ ഇറങ്ങിയ വിമാനം തെന്നി നീങ്ങുകയായിരുന്നു. മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്കാണു വിമാനം തെന്നിമാറിയത്.

പൈലറ്റുമാര്‍ക്കു തിരിച്ചറിയാനായി റണ്‍വേയ്ക്കു പുറത്തു സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ അപകടത്തില്‍ തകര്‍ന്നു. അപകടസ്ഥിതി ബോധ്യപ്പെട്ട വിമാനത്താവളത്തിലെ അഗ്‌നിശമനസേന രക്ഷാപ്രവര്‍ത്തനത്തിനു ഇറങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News