ഇതിഹാസങ്ങള്‍ക്കായ് ട്രാക്കുണരുമ്പോള്‍

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ലണ്ടനിലെ ട്രാക്കുണരുമ്പേള്‍ സാക്ഷിയാവുന്നത് ലോക ഇതിഹാസങ്ങളുടെ വിരമിക്കല്‍ മത്സരത്തിനാണ്. വേഗരാജാവായ ഉസൈന്‍ബോള്‍ട്ടിനും ദീര്‍ഘദൂരക്കാരന്‍ മോഫറയ്ക്കും ഇത് അവസാന അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പാണ്.

ബോള്‍ട്ട് ഇന്ന് 100 മീറ്റര്‍ ഹീറ്റ്‌സിനിറങ്ങുമ്പോള്‍ മോ ഫറ ഇന്ന് പതിനായിരം മീറ്ററില്‍ മെഡല്‍ തേടിയിറങ്ങും.വോഗരാജാവ് ബോള്‍ട്ടാകുമ്പോള്‍ ദീര്‍ഘദൂര ഓട്ടത്തിന്റെ തമ്പുരാനാണ് മോ ഫറ.

5000, 10000 മീറ്റര്‍ഓട്ടത്തില്‍ ലണ്ടന്‍(2012), റിയോ (2016) ഒളിമ്പിക്‌സുകളിലും മോസ്‌കോ (2013), ബെയ്ജിങ് (2015) ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളിലും സ്വര്‍ണം നേടിയിട്ടുള്ള താരമാണ് മോ ഫറ. ഉസൈന്‍ ബോള്‍ട്ട് 100, 200 മീറ്ററുകളില്‍ തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്‌സുകളിലും നാല് ലോക അത്‌ലറ്റിക് മീറ്റുകളിലും സ്വര്‍ണംനേടി.

ഇക്കുറി ലണ്ടനിലും ഈ വിജയം ആവര്‍ത്തിച്ച് അപൂര്‍വ്വ റെക്കോഡോടെ ട്രാക്കിനോട് വിടപറയാനാകും ഇരുവരും ശ്രമിക്കുക. ലോകത്തിന്റെ കണ്ണും കാതും ഒരേ മനസുമായ് ലണ്ടനിലേക്ക് .ഇനിയുള്ള കാത്തിരിപ്പ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളുടെ വിജയം ചൂടിയുള്ള വിരമിക്കലിനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News