സോയാബീന്‍ ഒരു പരിചയപ്പെടല്‍

കിഴക്കനേഷ്യ ജന്മദേശമായിട്ടുള്ള ഒരു പയറുവര്‍ഗ്ഗ സസ്യമാണ് സോയാബീന്‍സ്. സാധാ പയര്‍ പോലെ മണ്ണിലെ നൈട്രജന്‍ അളവു കൂട്ടാന്‍ ഈ വിളക്കും കഴിയും. കേരളത്തില്‍ സോയാബീന്‍സ് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത് പാലക്കാട് ജില്ലയിലാണ്. കൂടുതല്‍ മണല്‍ കലര്‍ന്നതും അംമ്ലഗുണമുള്ളതുമായ മണ്ണില്‍ ഇത് കൃഷി ചെയ്യാവുന്നതാണ്.

179004011

തനിവിളയായും തെങ്ങ്, കരിമ്പ്, വാഴ, മരച്ചീനി, പരുത്തി, മഞ്ഞള്‍ എന്നിവയുടെ ഇടവിളയായും കൃഷിചെയ്യാവുന്ന ഒരു സസ്യമാണിത്. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് സോയാബിന്‍ കൃഷിക്ക് നല്ലത്. കനത്തമഞ്ഞും വേനലും ചെടിവളരുന്നതിന് പ്രതികൂലമാണ്.നീര്‍വാര്‍ച്ചയുള്ള മണല്‍ മണ്ണോ ചെളികലര്‍ന്ന പശിമരാശി മണ്ണോ എക്കല്‍ മണ്ണോ ഇതിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണ്.

വിത്ത് നേരിട്ട് കൃഷിസ്ഥലങ്ങളില്‍ വിതയ്ക്കാവുന്നതാണ്. വിതയ്ക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ജീവാണുവളങ്ങള്‍ തണുത്ത കഞ്ഞിവെള്ളത്തില്‍ കലക്കി നിഴലില്‍ ഉണക്കി വയ്ക്കുന്നു. വിതയ്ക്കുന്നതിനുമുന്‍പായി വിത്ത് കുമിള്‍ നാശിനിയുമായി കലര്‍ത്തി വിതയ്ക്കാം. ജൈവവളങ്ങള്‍ അല്ലെങ്കില്‍ രാസവളങ്ങള്‍, വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയവ അടിവളമായി നിലത്ത് ഉഴുതു ചേര്‍ക്കുന്നു.

മഴക്കാലത്തു വിത്ത് മുളയ്ക്കാനും നന്നായി വളരാനും അവ ഉയര്‍ത്തി കോരിയ വാരങ്ങളില്‍ പാകണം. ഒരടി തിട്ടയില്‍ അരയടി വ്യാസത്തിലുള്ള കുഴികളില്‍ രണ്ട് വിത്തുകള്‍ വീതം നടാവുന്നതാണ്. വിത്തു 2-5 സെ.മീ വരെ താഴ്ത്തി നടാം. എന്നാല്‍ നടുന്ന സമയത്ത് മണ്ണില്‍ വേണ്ടത്ര നനവുണ്ടെങ്കില്‍ അധികം താഴ്‌ത്തേണ്ടതില്ല.

വിത്ത് വരികള്‍ തമ്മില്‍ 10 സെ.മീ അകലവും ചെടികള്‍ തമ്മില്‍ 20 സെ.മീ അകലവും നല്‍കണം.
ഉല്പാദിപ്പിക്കുന്ന സോയാബീനിന്റെ ഏറിയ ഭാഗവും വ്യാവസായികമായി സംസ്‌കരിച്ചു എണ്ണയും മാംസ്യവുമാക്കി മാറ്റുന്നു. പാകം ചെയ്തു കഴിക്കാനും സോയാബീന്‍ നല്ലതാണ്. സാധാരണ വീട്ടു പാചകങ്ങളില്‍ ഇത് ഉഴുന്നതിനും മറ്റു പയറു വര്‍ഗ്ഗങ്ങള്‍ക്കും പകരമായും ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel