വീണ്ടും ഒളിഞ്ഞ് നോക്കി പാപ്പരാസികള്‍; ഇത്തവണ പെട്ടത് പ്രിയങ്ക ചോപ്ര

ഇത്തിരി മോഡേണ്‍ ഡ്രസ് ഇട്ട് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ ബോളിവുഡ് നടിമാര്‍ക്ക്. കുപ്പായത്തിന്റെ കഴുത്തല്‍പം ഇറങ്ങിയാലോ പാവാടയുടെ കീറല്‍ അല്‍പ്പം കൂടിപ്പോയാലോ പിന്നെ അടിവസ്ത്രം ഇട്ടിട്ടുണ്ടോ എന്ന് വരെയാകും നോട്ടം. നടി നടക്കുന്ന പലതരത്തിലുള്ള ഫോട്ടോ എടുത്ത് തിരിച്ചും മറിച്ചും വേണമെങ്കില്‍ തലകുത്തനെ വരെ പിടിച്ച് നോക്കും.

വല്ലതും കാണാമോ എന്ന്. അടിവസ്ത്രമിടാതെ ഇറങ്ങിയ ഹോളിവുഡ് നടിമാരും ഉണ്ട് എന്നത് ഇവരുടെ കണ്ടുപിടുത്തങ്ങളില്‍ പ്രധാനമാണ്.
ഇത്തവണ പെട്ടത് പ്രിയങ്ക ചോപ്രയാണ്. നരേന്ദ്ര മോഡിക്കുമുന്നില്‍ കുട്ടി കുപ്പായം ഇട്ട് കാലുമ്മേല്‍ കാലുവച്ച് ഇരുന്നു എന്ന് പറഞ്ഞ് മലയാളികളുടെ കുറേ ട്രോളുകള്‍ ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രശ്‌നം.

പീച്ച് കളറിലുള്ള ഗൗണിലാണ് കഴിഞ്ഞ ദിവസം നടി പ്രതീക്ഷപ്പെട്ടത്. പുതിയ വസ്ത്രത്തില്‍ നടി ഹോട്ടായിട്ടുണ്ടെങ്കിലും വസ്ത്രത്തിന് എന്തോ ഒരു അപാകത കുറവ്. കുറവല്ല, കീറല്‍ ഇത്തിരി കൂടുതലായതാണ് എന്ന് കണ്ടുപിടിച്ച് ഉടന്‍ പരുവത്തിനുള്ള ഫോട്ടോയും പിടിച്ചു.

വലതു കാലിനോട് ചേര്‍ന്ന് സൈഡ് ഓപ്പണ്‍ ഉള്ളതിനാല്‍ പ്രിയങ്ക മുന്നോട്ട് കാലു വെക്കുന്നതിനനുസരിച്ച് അടിവസ്ത്രം വരെ കാണാന്‍ കഴിയുമെന്ന് ചിത്ര സഹിതം കാട്ടിത്തരികയാണ് ഇവര്‍. ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ പ്രിയങ്ക ആരാധകരുള്ളതിനാല്‍ ചിത്രങ്ങള്‍ ഉടനടി തന്നെ ഇന്റര്‍നെറ്റിലുടെ വൈറലായി മാറി.

ബോളിവുഡ് നടിയായിരുന്നെങ്കിലും പ്രിയങ്ക ചോപ്ര ഇപ്പോള്‍ ഹോളിവുഡ് നടിയാണ്. ബേവാച്ച് എന്ന ആദ്യ ഹോളിവുഡ് ചിത്രത്തില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ഇപ്പോള്‍ മൂന്നാമത്തെ ഹോളിവുഡ് ചിത്രത്തിലാണ് നടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

പ്രിയങ്ക ചോപ്ര മലയാളത്തിലും തന്റെ സാന്നിധ്യം അറിയിക്കാന്‍ പോവുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. ദേശീയ പുരസ്‌കാരം നേടിയ വെന്റിലേറ്റര്‍ എന്ന ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ പോവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News