
ആധാര്‍ കാര്‍ഡിലേയും പാന്‍കാര്‍ഡിലേയും പൊരുത്തകേടുകള്‍ തിരുത്താന്‍ ജനങ്ങള്‍ നെട്ടോട്ടത്തില്‍. അപേക്ഷകരോട് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് ആക്ഷേപം. തെറ്റുതിരുത്താനുള്ള കേന്ദ്രങ്ങളുടെ എണ്ണം ആധാര്‍-പാന്‍ ലിങ്കിംഗ് സമയപരിധിയും ദീര്‍ഘിപ്പിക്കണമെന്ന ആവശ്യവും ശക്തം.
ആധാര്‍ കാര്‍ഡിലേയും പാന്‍കാര്‍ഡിലേയും പൊരുത്തക്കേടുകള്‍ വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതുമൂലം ഇരുകാര്‍ഡുകളും ലിങ്ക് ചെയ്യാന്‍ സാധിക്കുന്നില്ല. സര്‍ക്കാര്‍ നിയോഗിത ഏജന്‍സികളിലെ ഉദ്യോഗസ്ഥരുടെയും ജോലിക്കാരുടേയും അനാസ്ഥയും അശ്രദ്ധയുമാണ് തെറ്റുകള്‍ക്ക് പ്രധാന കാരണം.
ഇതൊന്നുമറിയാതെ ഈ രേഖകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ക്കാണ് ലിങ്കിംഗ് അപ്രാപ്യമായിരിക്കുന്നത്. മാത്രമല്ല അപേക്ഷകന്റെ തെറ്റുകള്‍ തിരുത്താനുള്ള അപേക്ഷയോടൊപ്പം അത് സാക്ഷ്യപ്പെടുത്തിയ ഗസറ്റഡ് ഉദ്യോഗസ്ഥന്റെ ഒപ്പും തിരിച്ചറിയല്‍കാര്‍ഡിന്റെ കോപ്പിയും ചേര്‍ച്ച് നല്‍കണം.
ഏങ്കില്‍ മാത്രമെ ലിങ്കിംഗ് പ്രാപ്യമാകുകയുള്ളു. എന്നാല്‍ പല ഉദ്യോഗസ്ഥരും അപേക്ഷര്‍ക്ക് നേരെ മുഖം തിരിക്കുന്നതും സാധാരണക്കാര്‍ക്ക് തിരിച്ചടിയാണ്. നിലവില്‍ തെറ്റുകള്‍ തിരുത്താനുള്ള അക്ഷയകേന്ദ്രങ്ങളുടെ എണ്ണവും കുറവാണ്. ഈ സാഹചര്യത്തില്‍ തെറ്റുതിരുത്താനുള്ള കേന്ദ്രങ്ങളുടെ എണ്ണം ആധാര്‍-പാന്‍ ലിങ്കിംഗ് സമയപരിധിയും ദീര്‍ഘിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here