
ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി കാലാവസ്ഥാവ്യതിയാനമെന്ന് രാജ്യാന്തര സര്‍വെ യുഎസ് ഏജന്‍സിയായ പ്യൂ റിസര്‍ച് സെന്റെര്‍ നടത്തിയ സര്‍വെയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളായി കാലാവസ്ഥാവ്യതിയാനമാണെന്ന് ചൂണ്ടികാണിക്കുന്നത്.
38 രാജ്യങ്ങളിലെ 42,000 പേരുടെ പ്രതികരണം ആരാഞ്ഞ് തയ്യാറാക്കിയ സര്‍വെയില്‍ പങ്കെടുത്ത 61% പേര്‍ കാലാവസ്ഥാവ്യതിയാനമാണ് വന്‍ നാശം വിതയ്ക്കാന്‍ പോകുന്ന ഭീഷണിയെന്ന് അഭിപ്രായപ്പെടുന്നു.
.െഎ.എസ് ആണ് രണ്ടാമത്തെ വിനാശകരമായ ഭീഷണി.സൈബര്‍ ആക്രമണം,സാമ്പത്തിക പ്രശ്‌നങ്ങള്‍,സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നുമുളള അഭയാര്‍ത്ഥി പ്രവാഹം എന്നിവയാണ് സര്‍വെ മുന്നോട്ട് വെക്കുന്ന മറ്റ് ഭീഷണികള്‍.
ആഫ്രിക്ക,തെക്കന്‍ അമേരിക്ക എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്. അതേസമയം ഐ എസ് സാന്നിധ്യമുളള 18 രാജ്യങ്ങളിലെ ജനങ്ങള്‍ ഏറ്റവും വലിയ ഭീഷണിയായി കാണുന്നത് ഐ എസ്സിനെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here