മിന്നല്‍ പോലെ തന്നെ മിന്നല്‍ സര്‍വീസുകള്‍ ; കളക്ഷനിലും മിന്നല്‍ വേഗം; ലാഭക്കണക്കുകള്‍ പറഞ്ഞ് മിന്നല്‍

ഏറെ നാളുകള്‍ക്ക് ശേഷം കെ എസ് ആര്‍ ടിസിയില്‍ നിന്ന് ലാഭത്തിന്റെ ഒരു വാര്‍ത്ത കേള്‍ക്കുകയാണ്. കെഎസ്ആര്‍ടിസി യുടെ പുതിയ ദീര്‍ഘ ദൂര സര്‍വീസായ മിന്നലാണ് കളക്ഷനിലും മിന്നല്‍ പോലെ കുതിക്കുന്നത്.

പുറത്തിറക്കി മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ 24 ലക്ഷം രൂപയുടെ റെക്കോര്‍ഡ് കളക്ഷനുമായാണ് മിന്നലിന്റെ ബാലന്‍സ് ഷീറ്റ് കെഎസ്ആര്‍ടിസി ക്ക് സന്തോഷം പകരുന്നത്. ഡിപ്പോകളില്‍ കയറാതെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തുന്ന മിന്നലിന് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പനയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

തിരുവനന്തപുരം കാസര്‍കോട് റൂട്ടിലോടുന്ന മിന്നല്‍ ബസിനാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്നത്. 31, 700 രൂപയാണ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കുള്ള ബസിന്റെ ശരാശരി കളക്ഷന്‍.

ബത്തേരിയില്‍ നിന്ന് തിരവനന്തപുരത്തേക്ക് വരുന്ന മിന്നലിന് മുപ്പതിനായിരം രൂപ ശരാശരി വരുമാനമുണ്ട്. കട്ടപ്പന തിരുവനന്തപുരം ഇരുപത്തി രണ്ടായിരവും, തിരുവനന്തപുരം പാലക്കാട് ഇരുപത്തി ഏഴായിരവും വരുമാനം നേടി .

കാസര്‍കോട് കോട്ടയം സര്‍വീസിന്റെ കളക്ഷന്‍ ഇരുപത്തി ആറായിരവും. കണ്ണൂര്‍ തിരുവനന്തപുരം മിന്നല്‍ 28, 500 രൂപയും കളക്ഷന്‍ നേടി കെഎസ്ആര്‍ടിസിയുടെ അഭിമാനമാവുകയാണ്. മാനേജ്‌മെന്റ് പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് മിന്നല്‍ സര്‍വീസിന് യാത്രക്കാര്‍ നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News