പഴയ കണ്ണീര്‍ പുത്രിയല്ല; വിമാനം പറപ്പിക്കുന്ന നടിയെ കണ്ടാല്‍ ആരും ഞെട്ടും

വിമാനത്തിന്റെ പൈലറ്റ് സീറ്റിലിരിക്കുന്ന ഈ മധ്യവയസ്‌കയെ നിങ്ങള്‍ ഇതിന് മുന്‍പ് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?. മലയാളികള്‍ക്ക് അത്ര വേഗം മറക്കാന്‍ കഴിയുന്ന മുഖമല്ല, ഇവരുടെത്. തവിട്ട് നിറമുളള ഇവരുടെ കണ്ണിലെ തീക്ഷണതക്ക് ചുറ്റുമായിരുന്നു ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകം വട്ടമിട്ട് പറന്നത്.

ചുരുണ്ട നാഗങ്ങളെ പോലുളള ഇവരുടെ വാര്‍മുടി കണ്ട് മോഹിക്കാത്ത ഒരു സ്ത്രീ പോലും അന്ന് ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. ഒരു കാലത്ത് തെന്നിന്ത്യന്‍ ആരാധകരുടെ മനസില്‍ കുളിര് കോരിയിട്ട ഇവര്‍ ഇന്നൊരു വീട്ടമ്മയാണ്. എന്നാല്‍ പ്രായത്തിനെ തോല്‍പ്പിക്കുന്ന ആ സര്‍പ്പ സൗന്ദര്യത്തിന് ഇന്നും ഒരിടിവും തട്ടിയിട്ടില്ല.

ലാവ എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മാധവി ഇപ്പോള്‍ അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലാണ് താമസം. റാല്‍ഫ് ശര്‍മ്മ എന്ന ബിസിനസുകാരനെ കല്യാണം കഴിച്ച് മക്കള്‍ക്കൊപ്പം 44 ഏക്കര്‍ വിസ്തൃതമായ ഭൂവിടത്തില്‍ ധാരാളം മാനുകളും, പക്ഷികളെയും പരിപാലിച്ച് ഒരു ബംഗ്ലാവില്‍ സന്തോഷ ജീവിതം നയിക്കുന്നു. സ്വന്തമായി ഹെലികോപ്ടര്‍ ഉളള ഭര്‍ത്താവിന്റെ വിമാനം ഇടക്കിടെ ഓടിക്കുന്നതും പഴയ ലേഡി സൂപ്പര്‍സ്റ്റാറാണ്.

വിമാനം പറത്താനുളള ലൈസെന്‍സും ഇതിനോടകം മാധവി സ്വന്തമാക്കി കഴിഞ്ഞു. ആകാശദൂതിലെ മാധവിയുടെ അഭിനയം കണ്ട് കണ്ണീര്‍ പൊഴിച്ചവര്‍ നടിയുടെ പുതിയ മേക്കോവര്‍ കണ്ട് കണ്ണ് തളളി നില്‍ക്കുകയാണ്. 1976 തൂര്‍പ്പ് പടമര എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മാധവി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മുന്നോറോളം ചിത്രങ്ങളില്‍ ആണ് മാധവി അഭിനയിച്ചത്. ഇതില്‍ പല ഭാഷകളിലെ സൂപ്പര്‍സ്റ്റാറുകളുമൊത്തുള്ള ചിത്രങ്ങളുമുണ്ട്. മൂന്ന് മക്കളുടെ അമ്മയായ മാധവി നിലവില്‍ ഭര്‍ത്താവിനെ ബിസിനസില്‍ സഹായിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News