ഇനി ഡീലിങ്‌സ് നേരിട്ട്; അനുഭവിച്ചത് മതിയായി; വെളിപ്പെടുത്തലുമായി കാജല്‍ അഗര്‍വാള്‍

തെലുങ്ക് സിനിമാലോകം മയക്കുമരുന്നിന്റെ നീരാളിപ്പിടുത്തത്തില്‍ പെട്ടപ്പോള്‍ ഞെട്ടിയ താരമാണ് കാജല്‍ അഗര്‍വാള്‍. കാരണം മയക്കുമരുന്നു റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ കാജലിന്റെ മാനേജറുമുണ്ടായിരുന്നു. പുട്കര്‍ റോണ്‍സണ്‍ ജോസഫിന്റെ വീട്ടില്‍ നിന്ന് പൊലീസ് മയക്കുമരുന്നും കണ്ടെടുത്തിരുന്നു.

താന്‍ നടുങ്ങിയത് കാജല്‍ മറച്ചു വച്ചില്ല. ടിറ്ററിലൂടെ ഞെട്ടല്‍ രേഖപ്പെടുത്തി താരം നിലപാടു പ്രഖ്യാപിച്ചു. ഇനി തനിക്കൊരു മാനേജരില്ല. മാനേജര്‍മാരെ വിശ്വസിക്കാനാകാത്ത കാലമാണിതെന്ന് കാജല്‍ ചൂണ്ടിക്കാട്ടി. നേരിട്ട് എല്ലാം കൈകാര്യം ചെയ്യാനാണ് കാജലിന്റെ തീരുമാനം.

കഥ കേള്‍ക്കുന്നതും പ്രതിഫലം പറയുന്നതും കൈപ്പറ്റുന്നതും കാള്‍ ഷീറ്റ് നല്‍കുന്നതുമെല്ലാം താരം ഇനി സ്വയം തീരുമാനിക്കും. സഹായത്തിന് മാതാപിതാക്കളെ മാത്രം കൂടെ കൂട്ടാനാണ് കാജല്‍ നിശ്ചയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News