ഇനി സി പി ഐ എം സമ്മേളന കാലം; സംസ്ഥാന സമ്മേളനം തൃശൂരില്‍; ഫെബ്രുവരി 23 മുതല്‍ 28 വരെ; സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം

തിരുവനന്തപുരം: സി പി ഐ എം സമ്മേളന കാലത്തിന് തുടക്കമാകുന്നു. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയാണ് സമ്മേളനം തുടങ്ങാന്‍ അനുവാദം നല്‍കിയത്. ഇത് പ്രകാരം സംസ്ഥാന സമ്മേളനം തൃശൂരില്‍ നടക്കും. ഫെബ്രുവരി 23 മുതല്‍ 28 വരെയാകും സംസ്ഥാന സമ്മേളനം നടക്കുക. സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും മുന്‍ഗണന നല്‍കുമെന്നും തീരുമാനങ്ങള്‍ വിശദീകരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ഡിസംബര്‍ അവസാന വാരത്തോടെ ജില്ലാ സമ്മേളനങ്ങള്‍ ആരംഭിക്കും. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കും. ഒക്ടോബര്‍ 15 മുതല്‍ ലോക്കല്‍ സമ്മേളനങ്ങളും ,നവംബര്‍ 15 മുതല്‍ ഏരിയാ സമ്മേളനങ്ങളും നടക്കും. ഡിസംബര്‍ 26 തീയതി തൃശൂര്‍,വയനാട്  ജില്ലാ സമ്മേളനങ്ങളോടെയാണ് ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെടുന്നത്.

ഏരിയാ കമ്മിറ്റിയിലെ അംഗസംഖ്യ 21 വരെയാക്കും. യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ടി കമ്മിറ്റികളില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കും.

ലോക്കല്‍ സമ്മേളനങ്ങള്‍ വളണ്ടിയര്‍ മാര്‍ച്ചോടും റാലിയോടുകൂടിയാകും സംഘടിപ്പിക്കുക. യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ടി കമ്മിറ്റികളില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ അവസാന വാരത്തോടെ ജില്ലാ സമ്മേളനങ്ങള്‍ ആരംഭിക്കും. ജില്ല കമ്മിറ്റികളുടെ അനുമതിയോടെ ഏരിയ കമ്മറ്റിയിലെ അംഗസഖ്യ 21 വരെ ആക്കും. നേരത്തെ തീരുമാനിച്ചതനുസരിച്ച് മൂന്ന് ടേം പൂര്‍ത്തിയാക്കിയ സെക്രട്ടറിമാരെ മാറ്റി നിര്‍ത്തിയാകും പുതിയ കമ്മിറ്റികള്‍.

സെപ്തംബര്‍ 23-24 വരെ  ഏഷ്യന്‍ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സമ്മേളനം കൊച്ചിയില്‍ നടക്കുമെന്നും കോടിയേരി അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് 24ന് കൊച്ചിയില്‍ റാലിയും സംഘടിപ്പിക്കുമെന്ന് കോടിയേരി അറിയിച്ചു.ആഗസ്റ്റ് 29 ന് നായനാര്‍ അക്കാഡമിക്ക് വേണ്ടി സംസ്ഥാന വ്യപകമായി ബക്കറ്റ് കളക്ക്ഷന്‍ നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News