ഷൂ ലേസ് കെട്ടാന്‍ വൈകി; അസിസ്റ്റന്റിനെ സൂപ്പര്‍ താരം പരസ്യമായി തല്ലി; വീഡിയോ വൈറല്‍

സൂപ്പര്‍ മെഗാ താരങ്ങളുടെ പെരുമാറ്റം പലപ്പോഴും വിവാദം ക്ഷണിച്ചുവരുത്താറുണ്ട്. ആരാധകരെ തല്ലി വിവാദത്തില്‍ പെട്ട സൂപ്പര്‍ താരങ്ങളുടെ എണ്ണം മലയാളത്തിലും കുറവല്ല. എന്നാല്‍ സ്വന്തം സഹായിയെ പരസ്യമായി തല്ലിയാണ് ഒരു സൂപ്പര്‍ താരം ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരം സഹായിയെ സെററില്‍ വച്ച് മര്‍ദ്ദിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടുള്ള വാര്‍ത്ത.

തെലുഗ് സുപ്പര്‍ താരമായ എന്‍ ബാലകൃഷ്ണയാണ് പുതിയ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് സഹായിയെ ചെരുപ്പൂരി അടിച്ചത്. ഷൂ ലേസ് കെട്ടാന്‍ വൈകിയതിനാണ് ബാലകൃഷ്ണയെ അടിച്ചത്. ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന ആരോ ഈ ദൃശ്യങ്ങളെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.

ബാലകൃഷ്ണയുടെ 102ാം സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം. ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ മര്‍ദ്ദിച്ചതിലൂടെയും താരം നേരത്തെ വാര്‍ത്തകളിലിടം പിടിച്ചിട്ടുണ്ട്. തെലുങ്ക് നടനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ടി.റാമറാവുവിന്റെ ആറാമത്തെ മകന്‍ കൂടിയാണ് ബാലകൃഷ്ണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News