ആദ്യം യോഗിയുടെ യു പി സര്‍ക്കാരിനെ പിരിച്ചുവിടട്ടെ; കോടിയേരി

തിരുവനന്തപുരം: കൊലപാതകങ്ങളുടെ എണ്ണം കണക്കാക്കി സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ ആരംഭിച്ചാല്‍ ആദ്യം പരിച്ചുവിടേണ്ടത് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദശ് സര്‍ക്കാരിനെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ കൊലപാതകങ്ങളുടെ എണ്ണത്തില്‍ ശരാശരിയില്‍ ഏറ്റവും മുന്നിലാണ് ഉത്തര്‍പ്രദേശ്.

ശരാശരി അയ്യായിരത്തിലധികം കൊലപാതകങ്ങളാണ് യുപിയില്‍ നടക്കുന്നത്. കൊലപാതകങ്ങളുടെ കണക്കില്‍ മറ്റ് സംസ്ഥാനങ്ങളേക്കാര്‍ കുറഞ്ഞ നിരക്കാണ് കേരളത്തിനുള്ളത്. അക്രമസംഭവങ്ങളുടെ പശ്ഛാത്തലതില്‍ കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്റിനെ അസ്ഥിരുകരിക്കുകയാണ് ബിജെപിആര്‍എസ്എസ് നേതൃത്വത്തിന്റെ ലക്ഷ്യം. അതിനാണ് കേരളത്തില്‍ വര്‍ഗീയ അക്രമങ്ങള്‍ കൂടുന്നുവെന്ന പ്രചരണം. അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാതലത്തില്‍ സര്‍ക്കാരുകളെ പിരിച്ചുവിടുകയാണെങ്കില്‍ യുപിക്കും, മഹാരഷ്ട്രക്കും രാജസ്ഥാനും ശേഷം മാത്രമേ കേരളത്തെ പിരിച്ചുവിടാനാകൂ എന്ന് കോടിയേരി പറഞ്ഞു.
ബിജെപിയുടെ കേരളത്തിലെ ഏക എംഎല്‍എയാണ് ഒ രാജഗോപാല്‍. അദ്ദേഹത്തിനോട് പണ്ടേ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്ക് അനിഷ്മാണ്. അതാണ് അദ്ദേഹത്തിന്റെ എംഎല്‍എ സ്ഥാനം പോകാനായി കേരള ഗവണ്‍മെന്റിനെ പിരിച്ചുവിടാന്‍ സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപെടുന്നത് കോടിയേരി പറഞ്ഞു. കേരള ഗവണ്‍മെന്റിനെ പിരിച്ചുവിടണമെന്ന രീതിയിലുള്ള ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കോടിയേരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News