രാജേഷിന്റെ കൊലപാതകത്തിന്റെ കാരണം രാഷ്ട്രീയ വിരോധമല്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു

തിരുവനന്തപുരം: ശ്രീകാര്യത്തെ Rss നേതാവ് രാജേഷിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം കൊണ്ടല്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട രാജേഷും , പ്രതികളും തമ്മിലുള്ള വ്യക്തിപരമായ വിരോധം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതിഭാഗം അഭിഭാഷക അഡ്വ. അനിത എസ് ജേക്കബ് കോടതിയെ അറിയിച്ചു .രാഷ്ട്രീയ പ്രേരിതമായിട്ടാണ് പോലീസ് FIR റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം.

അതിനിടെ രാജേഷിനെ കൊലപെടുത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികളെ നാല് ദിവസത്തേക്കും , ഒന്‍പതാം പ്രതിയെയും ,പതിനൊന്നാം പ്രതിയേയും ഒരു ദിവസത്തേക്കുമാണ് കസ്റ്റഡിയില്‍ വിട്ടത്. കൊലപാതകികളെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായിച്ച 12 പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel