വിദ്യാഭ്യാസ വായ്പ ശരിയാക്കാന്‍ പിണറായി സര്‍ക്കാര്‍; സഹായ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതിക്ക് തുടക്കമായി. 4 മുതല്‍ 9 ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കുന്നതാണ് പദ്ധതി. കിടപ്പാടം മാത്രമുള്ളവരെ വിദ്യാഭ്യാസ വായ്പയുടെ പേരില്‍ കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ പദ്ധതി കൂടുതല്‍ വിപുലീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിയുടെ ഗുണഭോക്താവ് ചെയ്യേണ്ടത് ഇത്രമാത്രം. പദ്ധതിയുടെ വെബ്‌പോര്‍ട്ടലില്‍ കയറി അപേക്ഷകള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുക. തുടര്‍ന്ന് ഇതിന്റെ പ്രിന്റ് ഔട്ട് എടുത്ത് അതാത് ബാങ്കില്‍ എത്തിക്കുക. ബാങ്കില്‍ നിന്നും നിങ്ങള്‍ എത്ര രൂപയുടെ ആനുകൂല്യത്തിനാണ് അര്‍ഹരായരെന്ന വിവരം അറിയിക്കും.

വായ്പയെടുത്ത് പഠനം പൂര്‍ത്തിയാക്കിയിട്ടും ഒരു ജോലിയും ലഭിക്കാതെയും തുച്ഛമായ വേതനത്തിന് ജോലി ചെയ്ത് ജീവിക്കുന്നതുമായ 5 ഗുണഭോക്താക്കളുടെ അപേക്ഷകള്‍ ധനമന്ത്രി ടി എം തോമസ് ഐസക് വെബ്‌പോര്‍ട്ടലില്‍ സമര്‍പ്പിച്ചാണ് പദ്ധതിക്ക് തുടക്കമായത്. 4 മുതല്‍ 9 ലക്ഷം രൂപ വരെ വായ്പയെടുത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നിഷ്‌ക്രിയ ആസ്തിയായി മാറാത്ത അക്കൗണ്ടുകളാണെങ്കില്‍ ഒന്നാം വല്‍ഷത്തില്‍ 90ശതമാനവും തുടര്‍ന്ന് 75,50,25 ശതമാനം വീതവുമാണ് സര്‍ക്കാര്‍ വിഹിതം നല്‍കുക.

കിടപ്പാടം മാത്രമുള്ളവരെ വിദ്യാഭ്യാസ വായ്പയുടെ പേരില്‍ കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ പദ്ധതി കൂടുതല്‍ വിപുലീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

2016 മാര്‍ച്ച് 31നോ അതിനുമുന്‍പോ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട 4 ലക്ഷം വരെയുള്ള വായ്പകളുടെ അടിസ്ഥാന തുകയുടെ 60 ശതമാനം സര്‍ക്കാര്‍ സഹായം ലഭിക്കും. 7 ലക്ഷം വരെയുള്ള വായ്പയുടെ കുടിശ്ശിക തുകയുെട 50 ശതമാനം വരെയാണ് സര്‍ക്കാര്‍ സഹായം ലഭിക്കുക. അതെസമയം പഠനകാലയളവിലോ വായ്പാകാലയളവിലോ അപകടം മൂലമോ അസുഖം മൂലമോ ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ മരിക്കുകയോ ചെയ്ത വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കും.

മന്ത്രിമാരായ സി രവീന്ദ്രനാഥ്, കെ.കെ ശൈലജ, വി.എസ് ശിവകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News