ചിന്നമ്മ ഓണ്‍ ഡ്രൈവിംഗ് സീറ്റ്; ശശികല ജയിലിലിരുന്ന് ഭരണം നിയന്ത്രിക്കുന്നുവെന്ന് ഹൈക്കോടതി

ചെന്നൈ; ജയിലിലിരുന്ന് ശശികല തമിഴ്‌നാട് ഭരിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. ശശികലയുമായ് കൂടിക്കാഴ്ച്ച നടത്തിയതിന് തമിഴ്‌നാട് മുഖ്യമന്ത്രിക്കും നാല് മന്ത്രിമാര്‍ക്കും മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന അണ്ണ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുമായ് ജയിലിലെത്തി കൂടിക്കാഴ്ച നടത്തിയ മന്ത്രിമാര്‍ക്കെതിരെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നോട്ടീസയച്ചത്.

ഇക്കാര്യം അറിഞ്ഞിട്ടും മന്ത്രിമാരോട് വിശദീകരണം ആവശ്യപ്പെടാത്ത മുഖ്യമന്ത്രി ഇ പളനിസ്വാമി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു.മന്ത്രി സഭയിലെ 4 മന്ത്രിമാര്‍ ശശികലയുടെ നിര്‍ദേശാനുസരണമാണ് ഭരണം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ടി അനഴകനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഫെബ്രുവരി 14നാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലയ്ക്ക് സുപ്രീംകോടതി തടവ് ശിക്ഷവിധിച്ചത്.തുടര്‍ന്ന് ശശികല പാരപ്പന അഗ്രഹാര ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണ്. അടുത്തിടെ ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നു എന്ന പരാതിയും ശശികലയ്‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News