അടൂര്‍ പ്രകാശ് കുടുങ്ങുമോ? ; രാജഗിരി എസ്റ്റേറ്റിലെ 278 ഏക്കര്‍ ഭൂമി വില്‍പ്പന അന്വേഷിക്കാന്‍ ഉത്തരവ്

പത്തനംതിട്ട; ജില്ലയിലെ രാജഗിരി എസ്റ്റേറ്റിലെ 278 ഏക്കര്‍ ഭൂമി വിറ്റതിനെപ്പറ്റിയും അനധികൃതമായി പോക്കുവരവ് ചെയ്ത് നല്‍കിയതിനെപ്പറ്റി അന്വേഷിക്കാന്‍ ഉത്തരവ്. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനാണ് ഉത്തരവ് നല്‍കിയത്. ലാന്‍ഡ് റവന്യൂ കമ്മീഷണറോടും പത്തനംതിട്ട ജില്ലാ കളക്ടറോടും ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോന്നി താലൂക്കില്‍പെടുന്ന കൂടല്‍, കലഞ്ഞൂര്‍ വില്ലേജുകളിലായുള്ള രാജഗിരി എസ്റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന 278 ഏക്കര്‍ ഭൂമി പാട്ട വ്യവസ്ഥ ലംഘിച്ച് മറിച്ചുവിറ്റ സംഭവത്തിലാണ് റവന്യു മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഏനാദിമംഗലം സബ് രജിസ്ട്രാര്‍ ഓഫീസിലെ 1674 ാം നമ്പര്‍ ആധാര പ്രകാരമാണ് ഭൂമി കൊല്ലത്തെ സ്‌കൈഗ്രീന്‍ കമ്പനിയ്ക്ക് നിയമം മറികടന്ന് മറിച്ചുവിറ്റത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ അവസാന കാലത്ത് വിവാദമായ ഭൂമി ഇടപാടുകളില്‍ ഈ ഭൂമിയും പോക്കുവരവ് ചെയ്തു കൊടുത്തു.

അന്നത്തെ റവന്യു മന്ത്രിയും സ്ഥലം എം.എല്‍.എയുമായ അടൂര്‍ പ്രകാശിന് ഈ ഇടപാടില്‍ പങ്കുണ്ടെന്നും 30 കോടിയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും അന്നേ പരാതി ഉയര്‍ന്നിരുന്നു. 2015 ഏപ്രില്‍ 10ന് അന്നത്തെ കളക്ടര്‍ എസ്, ഹരികിഷോറായിരുന്നു പോക്കുവരവിന് ഉത്തരവിട്ടിരുന്നത്. പോക്കുവരവ് നടത്തിയതിനെസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് റവന്യു മന്ത്രി ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News