കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ അവസ്ഥ എനിക്കുമുണ്ടായിട്ടുണ്ട്; നടി ദിവ്യയുടെ വെളിപ്പെടുത്തല്‍ മലയാള ചലച്ചിത്രമേഖലയെ ഞെട്ടിക്കുന്നു

കൊച്ചി: കേരളത്തിലെ അമ്മ മനസുകള്‍ നെഞ്ചിലേറ്റിയ ദിവ്യ വിശ്വനാഥിനും പ്രമുഖ നടിയ്ക്കുണ്ടായ പോലുള്ള ഒരനുഭവം ഉണ്ടായി എന്ന് പറഞ്ഞാല്‍ മലയാളികള്‍ വിശ്വസിക്കുമോ? പ്രമുഖ നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം ഇപ്പോഴും കേരള മനസ്സാക്ഷിയെ വേട്ടയാടുകയാണ്. ജനപ്രിയ താരം ദിലീപിനെ ആ കേസില്‍ അറസ്റ്റ് ചെയ്യുക കൂടി ചെയ്തപ്പോള്‍ കേരളം ശരിക്കും ഞെട്ടി തരിച്ചു.

ഇത്തരത്തിലുള്ള അനുഭവങ്ങള്‍ സിനിമ, സീരിയല്‍ രംഗത്തെ ഒട്ടേറെ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കേരളത്തിലെ വീട്ടമ്മമാരുടെ ജനപ്രിയ നായികയാണ് ദിവ്യ. ‘അമ്മത്തൊട്ടിലും’ ‘സ്ത്രീമനസ്സും’ കടന്ന് ‘സ്ത്രീധനം’ സീരിയലിലെ നായിക ആയപ്പോഴേക്കും ടി വി സീരിയല്‍ രംഗത്ത് സൂപ്പര്‍നായികാ പദവിയിലേക്ക് ദിവ്യ വിശ്വനാഥ് ചുവടുവച്ചു. ഇപ്പോള്‍ ‘മാമാട്ടിക്കുട്ടി’യെന്ന സീരിയിലിലെ സാന്ദ്രയെന്ന നായികാകഥാപാത്രത്തേയും വീട്ടമ്മമാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.

എന്നാല്‍ പീഡന അനുഭവങ്ങള്‍ പലരും തുറന്ന് പറഞ്ഞിരുന്നില്ല. മറ്റ് ചിലര്‍ ഇപ്പോഴെങ്കിലും അത്തരം അനുഭവങ്ങള്‍ പുറത്ത് പറയാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു എന്നതും ആശാവഹമാണ്. ഏറ്റവും ഒടുവില്‍ സീരിയല്‍ താരമായ ദിവ്യ വിശ്വനാഥ് ആണ് അത്തരം ഒരു അനുഭവം തുറന്ന് പറഞ്ഞിരിക്കുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഇത് പറഞ്ഞത്.സിനിമയില്‍ മാത്രമല്ല, സീരിയലിലും സ്ത്രീകള്‍ അത്രകണ്ട് സുരക്ഷിതരല്ല എന്നാണ് ദിവ്യയുടെ അനുഭവം വ്യക്തമാക്കുന്നത്.

ആ സംഭവം തന്നെ വല്ലാതെ അസ്വസ്ഥയാക്കി എന്നാണ് ദിവ്യ പറയുന്നത്. സമാനമായ അനുഭവം കൊച്ചിയില്‍ നടിയ്ക്കുണ്ടായതിന് സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട് എന്നാണ് ദിവ്യ വിശ്വനാഥ് വെളിപ്പെടുത്തുന്നത്. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ അവര്‍ പുറത്ത് വിട്ടിട്ടില്ല. എന്ത് ചെയ്തു എന്നുള്ള ചോദ്യത്തിന് ദിവ്യ പറഞ്ഞത് ഇങ്ങനെയായിരുന്നു.ഇങ്ങനെ ഒരനുഭവം ഉണ്ടായപ്പോള്‍ കണ്ണും കെട്ടി നോക്കി നില്‍ക്കുകയായിരുന്നില്ല ദിവ്യ ചെയ്തത്. അതി ശക്തമായി അതിനെ ചെറുത്തു. പിന്നീട് ആ പ്രോജക്ടില്‍ നിന്ന് തന്നെ മാറി നില്‍ക്കുകയും ചെയ്തു.

ആര്, എങ്ങനെ, എപ്പോള്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് ദിവ്യ പറയുന്നില്ല. എവിടെ വച്ചാണ് സംഭവിച്ചത് എന്നോ ആരാണ് അതിന് പിന്നില്‍ എന്നോ വെളിപ്പെടുത്താന്‍ നടി തയ്യാറല്ല.സീരിയല്‍ രംഗത്തെ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണവും പലരും ദിവ്യ വിശ്വനാഥിന് ചാര്‍ത്തിക്കൊടുക്കാറുണ്ട്. സ്ത്രീധനം എന്ന സീരിയലിലൂടെ ആയിരുന്നു ദിവ്യ ഏറെ ജനപ്രീതി സ്വന്തമാക്കിയത്. എല്ലായിടത്തും എന്നതുപോലെ എല്ലാ മേഖലയിലും മോശം സ്വഭാവക്കാര്‍ ഉണ്ടാകുമല്ലോ.. അതുപോലെ സീരിയല്‍ രംഗത്തും ഉണ്ട് എന്നാണ് ദിവ്യ വിശ്വനാഥ് പറയുന്നത്.

കൂടുതല്‍ ശ്രദ്ധ അന്നത്തെ ആ സംഭവത്തിന് ശേഷം ദിവ്യ സ്വന്തം കാര്യങ്ങളില്‍ കുറച്ച് കൂടി ശ്രദ്ധാലുവായിട്ടുണ്ടത്രെ. ഒറ്റയ്ക്ക് പോകുമ്പോഴും മറ്റും ‘ഒരു എക്‌സ്ട്രാ കെയര്‍’ എടുക്കും എന്നാണ് ദിവ്യ അഭിമുഖത്തില്‍ പറയുന്നത്. കേരളത്തിലെ സ്ഥിതി കേരളത്തില്‍ സ്ത്രീ സുരക്ഷയെ പറ്റിയുള്ള ചര്‍ച്ചകള്‍ ഇടയ്ക്കിടെ ഉയര്‍ന്ന് വരാറുണ്ട്. സൗമ്യ വധക്കേസിന്റെ സമയത്തും പിന്നീട് ജിഷ കൊലക്കേസിന്റെ കാലത്തും അത് ശക്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സ്ത്രീ സുരക്ഷാ ചര്‍ച്ചകള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ചൂടുപിടിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here