മഅ്ദനിയുടെ കേരള യാത്രയ്ക്കുള്ള സുരക്ഷാ ചിലവ് കുറച്ചു; യാത്രാദിനങ്ങള്‍ നീട്ടി

ദില്ലി: പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ കേരള യാത്രയ്ക്കുള്ള സുരക്ഷ ചിലവ് ഒരു ലക്ഷത്തി പതിനെണ്ണായിരമായി കുറച്ചു.മഅദനിയെ അനുഗമിക്കുന്ന ഉദ്യാഗസ്ഥരുടെ യാത്രാ ബത്തയും ദിന ബത്തയും മാത്രം ഉള്‍പ്പെടുത്തി കര്‍ണ്ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്ക് സുപ്രീം കോടതി അംഗീകരിച്ചു.നേരത്തെ പതിനഞ്ച് ലക്ഷം രൂപ ഈടാക്കാനുള്ള കര്‍ണ്ണാടക സര്‍ക്കാര്‍ നീക്കത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

രോഗബാധിതയായ മാതാവിനെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമായി കേരളത്തിലേക്ക് പോകുന്ന അദ്‌നിയില്‍ നിന്നും സുരക്ഷാ ചിലവിലേക്ക് പതിനഞ്ച് ലക്ഷം രൂപയോളം ഈടാക്കാനായരുന്നു കര്‍ണ്ണാടക സര്‍ക്കാറിന്റെ നീക്കം.ഇതിനെതിരെ മണദ്‌നി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി കര്‍ണ്ണാടക സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുകയും ഉദ്യാഗസ്ഥരുടെ യാത്രാ ബത്തയും ദിനബത്തയും മാത്രമേ ഈടാക്കാന്‍ പാടുള്ളുവെന്ന നിര്‍ദ്ദേശം നല്‍കിയത്.

കോടതി നിര്‍ദ്ദേശം അംഗീകരിച്ചാണ് ചിലവ് ഒരു ലക്ഷത്തി പതിനെണ്ണായിരം രൂപയായി കര്‍ണ്ണാടക സര്‍ക്കാര്‍ ചുരുക്കയത്.പുതുക്കിയ ചിലവ് കണക്ക് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് അംഗീകരിച്ചു.സുരക്ഷയ്ക്കായി വരുന്ന ഉദ്യാഗസ്ഥരുടെ എണ്ണം കുറക്കണമെന്ന മഅദ്‌നിയുടെ ആവശ്യം സുപ്രീം കോടതി തള്ളി.മഅദ്‌നിക്ക് കേരളത്തില്‍ തങ്ങാനുള്ള സമയവും കോടതി പുനര്‍ നിശ്ചയിച്ചു.ഓഗസ്റ്റ് ആറ് മുതല്‍ പത്തൊന്‍പത് വരെ കേരളത്തില്‍ കഴിയാനാണ് മഅദ്‌നിക്ക് അനുമതി നല്‍കിയത്.

നേരത്തെ ഇത് ഓഗസ്റ്റ് ഒന്നുമുതല്‍ 14 വരെയായിരുന്നു.ഇന്നലെ മഅ്ദ്‌നിയുടെ ഹര്‍ജി പരിഗണിച്ച കോടതി കര്‍ണ്ണാടക സര്‍ക്കാറിന്റെ നിലപാടുകളെ രൂക്ഷമായാണ് വിമര്‍ശിച്ചത്.മഅദ്‌നിയെ കേരളത്തില്‍ പോകാന്‍ അനുവദിച്ച ഉത്തരവ് നടപ്പാക്കാതിരിക്കാനാണോ ശ്രമമെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്നാണ് കര്‍ണ്ണാടക സര്‍ക്കാറിന് നിലപാട് മയപ്പെടുത്തേണ്ടി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel