കാസര്‍കോട് ഉദുമയില്‍ രൂക്ഷമായ കടലാക്രമണം; ജനങ്ങള്‍ ഭീതിയില്‍

ഉദുമ; രണ്ടാഴ്ചയായി തുടരുന്ന കടല്‍ ക്ഷോഭത്തില്‍ കൊപ്പല്‍ കടപ്പുറത്ത് 25 മീറ്ററോളം കരഭൂമി ഇതിനകം കടലെടുത്തു. ഇവിടെ കടല്‍ ഭിത്തി നിര്‍മ്മാണം ജലരേഖയായി തുടരുകയാണ്. നാലഞ്ച് വര്‍ഷമായി കൊപ്പല്‍ കടപ്പുറത്ത് ഇടക്ക്കടലാക്രമണം രൂക്ഷമാകാറുണ്ട്.

എന്നാല്‍, ഇതാദ്യമായാണ് രണ്ടാഴ്ചയിലേറെയായി നീണ്ടു നില്ക്കുന്ന കടല്‍ ക്ഷോഭം. 500 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഈ വര്‍ഷം ഒലിച്ചുപോയി. തെങ്ങുകളും കാറ്റാടി മരങ്ങളും കടപുഴകി വീണു. ഈ പ്രദേശത്തെ രൂക്ഷമായ കടലാക്രമണം കണക്കിലെടുത്ത് കടല്‍ഭിത്തിനിര്‍മ്മാണം സര്‍ക്കാര്‍ പരിഗണിച്ചിരുന്നു.

ആദ്യം 3 കോടിയും പിന്നീട് 5 കോടി രൂപയും ബജറ്റില്‍ വകകൊള്ളിച്ചു. എന്നാല്‍ വിദഗ്ദ എഞ്ചിനീയര്‍മാരുടെ പഠനം വൈകുന്നതിനാല്‍ കടല്‍ ഭിത്തി നിര്‍മ്മാണം വൈകുകയാണ്. ഉദുമ എംഎല്‍ എ കെ. കുഞ്ഞിരാമന്‍ സ്ഥലം സന്ദര്‍ശിച്ചു. അടിയന്തര പരിഹാര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കടല്‍ ഭിത്തി നിര്‍മ്മാണം വൈകിയാല്‍ കൂടുതല്‍ കരഭൂമി കടലെടുക്കുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here