രാഹുല്‍ഗാന്ധിക്ക് നേരെ ആക്രമണം; കല്ലേറില്‍ രാഹുലിന്റെ കാര്‍ തകര്‍ത്തു; ആക്രമണത്തിന് പിന്നില്‍ ബി ജെ പിയെന്ന് കോണ്‍ഗ്രസ്

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് നേരെ ഗുജറാത്തില്‍ ആക്രമണം. രാഹുലിന്റെ വാഹനവ്യൂഹത്തിന് നേരെ രൂക്ഷമായ കല്ലേറുണ്ടായി. ബനസ്‌കന്ധ മേഖലയില്‍ പ്രളയ മേഖല സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സംഭവം. ബി ജെ പിയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ദരേലയിലെ ലാല്‍ ചൗക്കില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടെ നിന്നും സിമന്റ് കട്ടകൊണ്ട് അജ്ഞാതന്‍ എറിയുകയായിരുന്നു. ഒഴിഞ്ഞു മാറിയതുകൊണ്ടാണ് രാഹുലിന് പരിക്കേല്‍ക്കത്തതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ആക്രമണത്തില്‍ രാഹുലിന്റെ കാറിന്റെ ചില്ല് പൂര്‍ണമായും തകര്‍ന്നു.

ആക്രമണത്തില്‍ രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖമാണ് രാഹുലിനെതിരായ ആക്രമണത്തിലൂടെ പ്രകടമായതെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി അഭിപ്രായപ്പെട്ടു. ഇത്തരം ആക്രമണങ്ങളിലൂടെ പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാമെന്ന് ബി ജെ പി കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News