പൂസാകാന്‍ ഒരു പെഗിന് ആറ് ലക്ഷത്തി മുപ്പത്തി ആറായിരം രൂപ

ഒരു പെഗിന് ആറ് ലക്ഷത്തി മുപ്പത്തി ആറായിരം രൂപയോ, കേട്ടാല്‍ ആശ്ചര്യപ്പെട്ടേക്കാം. എന്നാല്‍ സത്യം തന്നെ. സ്വിറ്റ്‌സര്‍ലന്റിലെ ഒരു ബാറില്‍ ചൈനീസ് സ്വദേശിയാണ് ഇത്രയും വില നല്‍കി മദ്യം നുണഞ്ഞത്. 1878 ല്‍ നിര്‍മിച്ച് സൂക്ഷിച്ചിരുന്ന മദ്യത്തിനാണ് ഇത്രയും വില നല്‍കേണ്ടി വന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള 2500 ബ്രാന്‍ഡുകളുടെ ശേഖരം ഈ ബാറിലുണ്ട്. ഗിന്നസ് റിക്കോര്‍ഡിലും ഈ ഹോട്ടല്‍ ഇതിനോടകം ഇടം പിടിച്ചിട്ടുണ്ട്.

രണ്ട് ദിവസം മുന്‍പാണ് ചൈനീസ് സ്വദേശി ഹോട്ടലില്‍ എത്തുകയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള മദ്യ ശേഖരം കാണുകയും ചെയ്തത്. ഒരു പെഗ് ആവശ്യപ്പെട്ടപ്പോള്‍ വില കേട്ടാല്‍ ഞെട്ടുമെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞെങ്കിലും ചൈനക്കാരന്‍ പിന്‍വാങ്ങിയില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള മദ്യം ശേഖരത്തിലുണ്ടെങ്കിലും വിലക്കൂടുതലായതിനാല്‍ അധികമാരും വാങ്ങാറില്ലായിരുന്നു. ഒരു പെഗ് കഴിച്ച ശേഷം ബില്ല് പോദിച്ച് 636000 രൂപ സന്തോഷത്തോടെ നല്‍കിയാണ് ചൈനക്കാരന്‍ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here