മരണം രജിസ്റ്റര്‍ ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ന്ധമാക്കി

ദില്ലി: മരണം രജിസ്റ്റര്‍ ചെയ്യാനും ആധാര്‍ നിര്‍ന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. തെറ്റായ വിവരങ്ങള്‍ നല്‍കിയുള്ള തട്ടിപ്പ് ഒഴിവാക്കാനാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരും.

മരണ സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷയില്‍ മരിച്ചയാളുടെ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.മരണപ്പെട്ട വ്യക്തിയുടെ വിശദവിവരങ്ങളുടെ കൃത്യത ഉറപ്പ് വരുത്താനാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.അധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതിനാല്‍ ഒന്നിലേറെ തിരിച്ചരിയല്‍ രേഖകള്‍ ഹാജരാക്കുന്നത് ഒഴിവാക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

മരിച്ചയാള്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ ഇക്കാര്യം വ്യക്തമാക്കി അപേക്ഷകന്‍ സത്യവാങ്മൂലം നല്‍കണം.തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാകും.വ്യാജ മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുന്നതും മരിച്ചയാളുടെ പേരില്‍ തട്ടിപ്പുകള്‍ നടത്തുന്നത് ഒഴിവാക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിയിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാറിന്റെ മറ്റൊരു വാദം.ഒക്ടോബര്‍ ഒന്നുമുതല്‍ ഉത്തരവ് നടപ്പാക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News