സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി; സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി പി.കരുണാകരന്‍ എം.പിയെ അറിയിച്ചു.സ്വകാര്യ ആശുപത്രികള്‍ ചികിത്സാ ഫീസായി വന്‍ തുക ഈടാക്കുന്നത് തടയേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണന്നും ചോദ്യത്തിനുത്തരമായി അദേഹം പറഞ്ഞു. അതേ സമയം ഉത്തര്‍പ്രദേശിലെ മുഗള്‍സറായി റയില്‍വേ സ്റ്റേഷന് ആര്‍.എസ്.എസ് നേതാവിന്റെ പേര് നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തിയതോടെ രാജ്യസഭ തടസപ്പെട്ടു.

സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ചോദ്യമായി പി.കരുണാകരന്‍ എം.പി ലോക്‌സഭയിലുയര്‍ത്തി. എന്നാല്‍ അത്തരമൊരു ആലോചനയോ നീക്കമോ ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഢ മറുപടി നല്‍കി. സ്വകാര്യ ആശൂപത്രികള്‍ ചികിത്സാ ഫീസായി വന്‍ തുക വാങ്ങുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കിയിട്ടുണ്ടെന്നും, ഇനി നടപടികള്‍ സ്വീകരിക്കേണ്ടത് അതാത് സംസ്ഥാന സര്‍ക്കാരുകളാണെന്നും മറ്റൊരു ചോദ്യത്തിനുത്തരമായി ജെപി നഡ്ഢ അറിയിച്ചു.

അതേ സമയം ഉത്തര്‍പ്രദേശിലെ മുഗള്‍സറായി റെയില്‍വേ സ്റ്റേഷന് പഴയ ആര്‍.എസ്.എസ്, ജനസംഘ നേതാവ് ദീന്‍ ദയാല്‍ ഉപാദ്ധ്യയുടെ പേര് നല്‍കാന്‍ ഉത്തര്‍പ്രേദേശ് സര്‍ക്കാര്‍ തീരുമാനിച്ചത് സമാജവാദി പാര്‍ടി രാജ്യസഭയിലുയര്‍ത്തി. സ്വാതന്ത്രസമര കാലത്ത് ഒരു സംഭാവനയും നല്‍കാത്ത നേതാവാണ് ദീന്‍ദയാല്‍ ഉപാദ്ധ്യയെന്നും എന്ത് അടിസ്ഥാനത്തിലാണ് റയില്‍വേ സ്റ്റേഷന് അദേഹത്തിന് പേര് നല്‍കുന്നതെന്നും നരേഷ് അഗര്‍വാള്‍ ചോദിച്ചു.ഇതിന് ചരിത്രം പഠിക്കണമെന്നായിരുന്നു ബിജെപി മറുപടി.പ്രതിപക്ഷം എതിര്‍പ്പുമായി നടുത്തളത്തിലിറങ്ങിയതോടെ രാജ്യസഭ പത്ത് മിനിട്ട് നിറുത്തി വച്ചു. ശൂന്യവേളയില്‍ വിഷയം പരിഗണിക്കാമെന്ന് ഉപാധ്യക്ഷന്‍ അറിയിച്ച ശേഷമാണ് രംഗം ശാന്തമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News