റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് കൊളംബോ ടെസ്റ്റില്‍ ഇന്ത്യന്‍ ആധിപത്യം ; ഇന്ത്യ 9/ 622; ലങ്ക 2/ 50

കൊളംബോ: ഇന്ത്യ ശ്രീലങ്ക രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം സാക്ഷിയായത് ചരിത്രം തിരുത്തിക്കുറിച്ച നിരവധി റെക്കോര്‍ഡുകള്‍ക്കാണ്. ആതിഥേയര്‍ക്ക മുകളില്‍ ഇന്ത്യയുടെ ആഥിപത്യം പുലര്‍ത്തുന്നതാണ് കാണാന്‍ കഴിയുന്നത്. തുടര്‍ച്ചയായി രണ്ട് ടെസ്റ്റുകളില്‍ അതിഥികളായെത്തിയ ടീം 500 റണ്‍സിനു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇന്ത്യക്ക് സ്വന്തം.

ഗോള്‍ ടെസ്റ്റിലും ഇന്ത്യ 500 മുകളില്‍ റണ്‍സെടുത്തിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു ടീം ഒരു വര്‍ഷത്തില്‍ 4 തവണ 500 റിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നതും. ശ്രീലങ്കയില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ആറു ബാറ്റ്‌സ്മാന്‍മാര്‍ 50 മുകളില്‍ സ്‌കോര്‍ ചെയ്‌തെന്ന റെക്കോര്‍ഡും ഇന്ത്യയ്ക്ക് സ്വന്തമായി.

ഇന്ത്യയ്ക്കുവേണ്ടി കെ എല്‍ രാഹുല്‍ 57, ചേതേശ്വര്‍ പൂജാര 133, അജിങ്ക്യ രഹാനെ 132, ആര്‍ അശ്വിന്‍ 54, വൃദ്ധിമാന്‍ സാഹ 67, രവീന്ദ്ര ജഡേജ 70, എന്നിവര്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ റെങ്കണ ഹെറാത്താണ് ലങ്കന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൊളംബോ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സ് 9 വിക്കറ്റിന് 622 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ലണ്ട രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയിലാണ്. രണ്ട് വിക്കറ്റുകളും വീഴ്ത്തിയ അശ്വിന്‍ ഇന്ത്യക്ക് മേല്‍ക്കൈ നല്‍കിയിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനും വ്യക്തിഗത റെക്കോര്‍ഡ് സ്ഥാപിച്ചു. വേഗത്തില്‍ 2000 റണ്‍സും, 200 വിക്കറ്റും നേടുന്ന നാലാമത്തെ താരമെന്ന റെക്കോര്‍ഡാണ് ആര്‍ അശ്വിന്‍ സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News