അന്ന് കാവ്യയ്‌ക്കെതിരെ; ഇന്ന് ദിലീപിന്റെ കൂടെ; ബി രാമന്‍പിള്ളയെ അറിയാം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനായി അഭിഭാഷകന്‍ ബി.രാമന്‍പിള്ളയാണ് ഇപ്പോള്‍ രംഗത്തുള്ളത്. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രാംകുമാറിന് ദിലീപിനെ പുറത്തിറക്കാനാകാതായതോടെയാണ് രാമന്‍പിള്ളയുടെ രംഗപ്രവേശനം. ദിലീപിന്റെ ജീവിതത്തില്‍ രാമന്‍പിള്ളയുടെ സാന്നിധ്യം ഇതിനുമുമ്പും ഉണ്ടായിരുന്നു എന്നതാണ് അധികമാര്‍ക്കും അറിയാത്ത യാഥാര്‍ത്ഥ്യം.

ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യ കാവ്യാ മാധവനെതിരെയാണ് രാമന്‍പിള്ള കോടതിയില്‍ ഹാജരായിട്ടുള്ളത്. കാവ്യയുടെ ആദ്യ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയ്ക്കുവേണ്ടിയായിരുന്നു അത്. നിഷാലും കാവ്യയുമായുള്ള വിവാഹമോചനക്കേസിലൂടെയാണ് അഭിഭാഷകന്‍ രാമന്‍ പിള്ളയുടെ ആദ്യ രംഗപ്രവേശനം.

അന്ന് ഉഭയസമ്മതപ്രകാരം ഇരുവരും വേര്‍പിരിഞ്ഞതോടെ രാമന്‍പിള്ളയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അഴികുള്ളിലായ ദിലീപിനെ പുറത്തിറക്കുക രാമന്‍പിള്ളയ്‌ക്കെന്നല്ല ആര്‍ക്കും അത്ര എളുപ്പമുള്ള കാര്യമല്ല. ദിലീപിനെതിരായ ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ അത്രത്തോളം പ്രാധാന്യമുള്ളതായിരുന്നു.

ദിലീപിന്റെ അടുത്ത ബന്ധുക്കള്‍ വഴിയാണ് ഇപ്പോള്‍ കേസ് രാമന്‍പിള്ളയിലെത്തുന്നത്. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകളിലൊരാളായ രാമന്‍പിള്ള ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നത് അനായാസമാണ്. ഹൈക്കോടതിയില്‍ രാമന്‍പിള്ളയുടെ മികവിന്റെ ഖ്യാതിയാണ് ദിലീപിന്റെ കേസും അദ്ദേഹത്തിന്റെ കയ്യിലെത്തിച്ചത്.,
അങ്കമാലി മജിസ്‌ട്രേട്ട് കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയിട്ടുണ്ട്. രണ്ടു ഘട്ടത്തിലും ദിലീപടക്കമുള്ള പ്രതികള്‍ക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ രാമന്‍പിള്ളയുടെ വരവ് ദിലീപിന് ഗുണംചെയ്യുമോയെന്ന് കണ്ടറിയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News