സംഭരിച്ച നെല്ലിന്റെ തുക ലഭിക്കാത്ത കര്‍ഷകര്‍ പ്രതിസന്ധിയില്‍; വായ്പയെടുത്ത് കൃഷിയിറക്കിയവര്‍ കടക്കെണിയില്‍

കോട്ടയം: കോട്ടയം ജില്ലയില്‍ മാത്രം സംഭരിച്ച നെല്ലിന്റെ തുകയായി 33 കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. കര്‍ഷകരില്‍ ഭൂരിഭാഗവും വായ്പയെടുത്താണ് കൃഷിയിറക്കിയിട്ടുള്ളത്. പലര്‍ക്കും വായ്പ തുക നല്‍കാത്തതിനാല്‍ ബാങ്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. നെല്ല് സംഭരിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും വില ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്ന് കേരള കര്‍ഷക സംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ മാസം 20ന് കര്‍ഷകര്‍ പാഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഒരാഴ്ച്ചയ്ക്കുള്ളില്‍ പണം നല്‍കാമെന്ന അന്നത്തെ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തില്‍ തിരുവാര്‍പ്പ്, നാട്ടകം പഞ്ചായത്തുകളിലെ കര്‍ഷകര്‍ പാഡി ഓഫിസ് ഉപരോധിച്ചു. ഇതിനിടെ പണം കിട്ടുന്നതിന് പുതിയ ബാങ്ക് അക്കൗണ്ട് വേണമെന്ന അധികൃതരുടെ നിര്‍ദ്ദേശം കര്‍ഷകരെ രോക്ഷാകുലരാക്കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News