നാടകപറമ്പുകളില്‍ നിന്നും അകന്നുപോയ പ്രേക്ഷകരെ തിരികെ കൊണ്ടു വരാന്‍ പുതിയ പരീക്ഷണങ്ങളിലൂടെ ഹിഡംബി

കോട്ടയം: കേന്ദ്രകഥാപാത്രമായ ഹിഡിംബിയായി അരങ്ങിലെത്തുന്നത് ചലച്ചിത്രതാരം ലക്ഷ്മിപ്രീയയാണ്. നാടകപറമ്പുകളില്‍ നിന്നും അകന്നുപോയ പ്രേക്ഷകരെ അര്‍ഥപൂര്‍ണമായ പുതിയ പരീക്ഷണങ്ങളിലൂടെ തിരികെ കൊണ്ടു വരികയാണ് നാടകം ലക്ഷ്യം. ഭീമന്റെ ഭാര്യയും പാണ്ഡവരുടെ ആദ്യപുത്രവധുവുമൊക്കെയായിട്ടും ഭാരതകഥയില്‍ അവഗണിക്കപ്പെട്ട ഹിഡിംബിയുടെ വികാര വിചാര വൈവിധ്യങ്ങളിലൂടെയുള്ള പ്രയാണമാണ് ഈ നാടകം. ചലചിത്രതാരം ലക്ഷ്മി പ്രിയയാണ് ഹിഡിംബിയായി വേഷമിടുന്നത്.

 
സ്ത്രീകളോടുള്ള പുരുഷന്റെ മനോഭാവത്തിന് അന്നും ഇന്നും ഒര്രൂപമാണെന്ന തിരിച്ചറിവിലാണ് കഥാപാത്രങ്ങളുടെ പുനരാഖ്യാനം. ഹിഡിംബികള്‍ ഉണ്ടാവുകയല്ല, ഉണ്ടാക്കപ്പെടുകയാണെന്ന ഓര്‍മ്മപ്പെടുത്തലാണ് അരങ്ങിലെത്തുമ്പോള്‍ കാലഘട്ടത്തോട് ഈ നാടകം പറയുന്നത്. ഇതിഹാസത്തില്‍ അത്രയൊന്നും പരാമര്‍ശിച്ചിട്ടില്ലാത്ത ഹിഡിംബി എന്ന കഥാപാത്രത്തെ കേന്ദ്രമാധ്യമമാക്കിയതിലും ചില സാങ്കേതികതളുണ്ടെന്ന് സംവിധായകന്‍ അനന്തപത്മനാഭന്‍ പറയുന്നു.

 
ഇന്ത്യയില്‍ ആദ്യമായി മള്‍ട്ടി മീഡിയ സാങ്കേതികക സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുള്ള നാടകമെന്ന പ്രത്യേകത കൂടിയുണ്ട്. യുദ്ധവും ഏകാന്തതയും മനുഷ്യമനസുകളുടെ വേദനകളുമൊക്കെ അരങ്ങില്‍ ദൃശ്യവത്കരിക്കും.ഇന്ന് വൈകീട്ട് ആറിന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ നാടകം ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News