ചരക്ക് നീക്കത്തിനായി സംസ്ഥാനത്തെ തുറമുഖങ്ങള്‍ ശക്തിപ്പെടുത്തുന്നു

കോഴിക്കോട്: സംസ്ഥാനത്തെ തുറമുഖങ്ങള്‍ ചരക്ക് നീക്കത്തിനായി ശക്തിപ്പെടുത്തുന്നു. കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തിന്റെ ആഴംകൂട്ടല്‍ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് തുറമുഖ മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍. ലക്ഷദ്വീപിനും ബേപ്പൂരിനുമിടയില്‍ യാത്രാ ഗതാഗതം സുഗമമാക്കുമെന്നും മന്ത്രി അറിയിച്ചു.
റോഡിലെ ട്രാഫിക് പ്രശ്‌നം പരിഹരിക്കാനും ചരക്ക് നീക്കത്തിനുളള ചെലവ് കുറയ്ക്കാനും തുറമുഖ വികസനം വഴിവെക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ ഭാഗമായാണ് തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചരക്ക്‌നീക്കം കടല്‍ മാര്‍ഗമാക്കുന്നതോടെ ചെലവില്‍ വലിയ കുറവാണുണ്ടാവുക.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാധ്യതകൂടി പരിഗണിച്ച് അഴീക്കല്‍ തുറമുഖ വികസനം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. ആദ്യഘട്ടമായുളള ആഴം കൂട്ടല്‍ അടുത്ത ആഴ്്ച തന്നെ തുടങ്ങും. ബേപ്പൂര്‍ തുറമുഖത്തിന്റെ യാത്രാ പ്രധാന്യം പരിഗണിച്ച് ലക്ഷദ്വീപിനും ബേപ്പൂരിനുമിടയില്‍ കപ്പല്‍ ഗതാഗതം സുഗമമാക്കുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here