ജിഎസ്ടി സംശയനിവാരത്തിന് കൊല്ലം മോഡല്‍; ജില്ലാ തല ഫെസിലിറ്റേഷന്‍ സെന്റര്‍ മാതൃകയാവുന്നു

കൊല്ലം: ജി.എസ്.ടി യെ കുറിച്ചുള്ള സംശയ നിവാരണത്തിന് കൊല്ലത്താരംഭിച്ച ജില്ലാ തല ഫെസിലിറ്റേഷന്‍ സെന്റര്‍ മാതൃകയാവുന്നു. എല്ലാ ദിവസവും ജി.എസ്.റ്റി സംബന്ധിച്ച് കൗണ്‍സിലിംങില്‍ 100 കണക്കിന് പേര്‍ പങ്കെടുക്കുന്നു.
ജൂലൈ 1 ന് ആരംഭിച്ച ജി.എസ്.ടി ശരിക്കും വ്യാപാരികളേയും ഉപഭോക്താക്കളേയും ഉപയോക്താക്കളേയും ഒരു പോലെ ആശയകുഴപ്പത്തിലും ആശങ്കയിലും ആഴ്ത്തിയിരുന്നു. പരാതികള്‍ വരാന്‍ തുടങിയതോടെയാണ് ജി.എസ്.ടി ശത്രുവല്ല മിത്രമെന്ന സന്ദേശം നല്‍കി കൊല്ലം വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംശയ നിവാരണത്തിന് ഫെസിലിറ്റേഷന്‍ കേന്ദ്രം ആശ്രാമത്തെ ജില്ലാ വാണിജ്യ നികുതി ഓഫീസില്‍ ആരംഭിച്ചത്.
ഇവിടെ മാത്രമല്ല അവധി ദിവസങ്ങളില്‍ സ്‌കൂള്‍ കോളേജ് ഗ്രന്ഥശാലകള്‍ എന്നിവടങ്ങളില്‍ വ്യാപാരികള്‍ക്കായി ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതു തുടരുന്നു. 31 ക്ലാസ്സുകളിലായി 2200 ഓളം വ്യാപാരികളും വിദ്യാര്‍ഥികള്‍ക്കും പൊതുജനങള്‍ക്കുമായി സംഘടിപ്പിച്ച ക്ലാസ്സുകളില്‍ 3000 ത്തിലധികം പേരും പങ്കെടുത്തു.ജി.എസ്.ടി സംബന്ധിച്ച ആവലാതികളും പരാതികളും സംശയ ദുരീകരണത്തിനും ഹെല്‍പ്പ് ലൈന്‍ സേവനവും ലഭ്യമാണ് 8330011241.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News