ജനവാസകേന്ദ്രങ്ങളില്‍ കാട്ടനകൂട്ടം; ജനങ്ങള്‍ ഭീതിയില്‍

പാലക്കാട്; പാലക്കാട് ജനവാസ കേന്ദ്രത്തില്‍ കാട്ടാനക്കൂട്ടമിറങ്ങിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. മാങ്കുറിശ്ശിയില്‍ സംസ്ഥാനപാതയ്ക്ക് സമീപം മൂന്ന് കാട്ടാനകളാണിറങ്ങിയത്. വനംവകുപ്പിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കാട്ടാനക്കൂട്ടത്തെ കാടുകയറ്റാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
മാങ്കുറിശ്ശിയിലെ സംസ്ഥാന പാതയോട് ചേര്‍ന്ന ജനവാസ കേന്ദ്രത്തിലാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് കാട്ടാനയിറങ്ങിയതായി വിവരമറിഞ്ഞതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. അഞ്ചു കിലോമീറ്റര്‍ അകലെയുള്ള അയ്യര്‍ മലയില്‍ നിന്നാണ് കാട്ടാനക്കൂട്ടമിറങ്ങിയതെന്നാണ് വനംവകുപ്പുദ്യോഗസ്ഥരുടെ നിഗമനം. വനംവകുപ്പുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പടക്കം പൊട്ടിച്ച് കാട്ടാനകളെ ഓടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും കാട്ടാനകള്‍ കുറ്റിക്കാടിനകത്ത് തമ്പടിച്ചിരിക്കുകയാണ്.

ദിവസങ്ങളായി മുണ്ടൂരിലും മലമ്പുഴയിലും പരിസരപ്രദേശങ്ങളിലും പകല്‍ സമയങ്ങളിലടക്കം കാട്ടാന ശല്യം രൂക്ഷമാണ്. മലമ്പുഴയ്ക്കടുത്ത് ആഴ്ചകള്‍ക്ക് മുന്പ് കാടുവിട്ടിറങ്ങിയെ കൊമ്പന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ആനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതും പതിവാണ്. ആനകളുടെ ശല്യം മൂലം നാട്ടുകാര്‍ക്ക് പകല്‍ സമയങ്ങളില്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കാട്ടാനകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ കാട്ടാനകളെ കാട്ടിലേക്കയക്കുന്നതിന് പരിശീലനം ലഭിച്ച കുങ്കിയാനകളെ കൊണ്ടുവരാന്‍ കഴിഞ്ഞമാസം മന്ത്രസഭായോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News