കര്‍ണാടകയില്‍ മുൻ കേന്ദമന്ത്രിയും മുൻ ബിജെപി നേതാവുമായ വി ധനഞ്ജയകുമാര്‍ കോണ്‍ഗ്രസില്‍

വി ധനഞ്ജയകുമാര്‍ കോണ്‍ഗ്രസില്‍. മുന്‍ കേന്ദമന്ത്രിയും കര്‍ണ്ണാടകത്തിലെ മുന്‍ ബിജെപി നേതാവുമായ മുതിര്‍ന്ന രാഷ്ട്രീയവ്യക്തിത്വത്തെ കോണ്‍ഗ്രസ് സഹര്‍ഷം വരവേറ്റു.

ബംഗ്ലൂരുനിലെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വെള്ളിയാഴ്ച അദ്ദേഹം കോണ്‍ഗ്രസ്സിന്റെ പ്രാഥമിക അംഗത്വം സ്വീകരിച്ചു. കെപിസിസി പ്രസിഡന്റ് ജി.പരമേശ്വരയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും സന്നിഹിതരായിരുന്നു.

അറുപതുകാരനായ ധനജ്ഞയന്‍ എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 1996ല്‍ വ്യോമയാന ടൂറിസം മന്ത്രിയായും 1999 മുതല്‍ 2000 വരെ ധനകാര്യ സഹ മന്ത്രിയായും 2000 മുതല്‍ 2003 വരെ ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News