ദില്ലി: ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്. ഏഴുമണിക്ക് ഫലം പ്രഖ്യാപിക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയും ഗാന്ധിജിയുടെ ചെറുമകനുമായ ഗോപാല്‍ കൃഷണ ഗാന്ധിയും തമ്മിലാണ് മത്സരം.
പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ ഉള്‍പ്പെട്ട ഇലക്ട്രല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. നിലവില്‍ 790 അംഗങ്ങളുള്ള ഇലക്ട്രല്‍ കോളേജില്‍ പകുതിയിലധികം അതായത് 396 വോട്ടുകള്‍ ലാഭിക്കുന്ന സ്ഥാനാര്‍ത്ഥി വിജയിക്കും. നിലവില്‍ എന്‍ഡിഎ സഖ്യകക്ഷികളുടെയും എന്‍ഡിഎയ്ക്ക് പിന്തുണയറിയിച്ച എഐഡിഎംകെ, ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ അംഗബലം 484.
അതുകൊണ്ടു തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവിന്റെ വിജയം ഉറപ്പ്. 18 പ്രതിപക്ഷ പാര്‍ട്ടികലാണ് ഗാന്ധിജിയുടെ ചെറുമകന്‍ ഗോപാല്‍ കൃഷണ ഗാന്ധിയെ പിന്തുണയ്ക്കുന്നത്. വിജയപ്രതീക്ഷ ഇല്ലെങ്കിലും രാഷ്ട്രപതി തെരഞ്ഞെടുപ്പ് പോലെ തന്നെ പ്രത്യയശാസ്ത്ര പോരാട്ടമായാണ് പ്രതിപക്ഷം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കാണുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുകയും പിന്നീട് എന്‍ഡിഎ പാളയത്തിലേക്ക് പോകുകയും ചെയ്ത ജെഡിയു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഗോപാല്‍ കൃഷണ ഗാന്ധിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
വൈകുന്നേരം അഞ്ച് മണിക്ക് വോട്ടേടുപ്പ് പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ഏഴുമണിയോടെ ഫലം ഔദ്യാഗികമായി പ്രഖ്യാപിക്കും.
Get real time update about this post categories directly on your device, subscribe now.