മദ്യ ലഹരിയില്‍ ബാഹുബലിയായി; അതിസാഹസികതയുടെ ബലിയാടായി

മുംബൈ: മദ്യലഹരിയില്‍ വെള്ളച്ചാട്ടത്തിന്റെ സുരക്ഷാവേലിയില്‍ വലിഞ്ഞുകയറിയ യുവാക്കള്‍ 2000 അടി താഴ്ചയുള്ള കൊക്കയില്‍വീണു മരിച്ചു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയില്‍ സഞ്ചാരികളുടെ പ്രിയകേന്ദ്രമായ അംബോലി ഘാട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയ രണ്ടു യുവാക്കളാണ് അതി സാഹസികത കാണിച്ചു മലമുകളില്‍ നിന്നും വീണു മരിച്ചത്.

മദ്യക്കുപ്പിയും കൈയിലേന്തിയ യുവാക്കള്‍ ബാഹുബലി മോഡല്‍ നടത്തിയ പ്രകടനമാണ് ദാരുണമായ അന്ത്യം വിളിച്ചു വരുത്തിയതെന്നു ദൃക്സാക്ഷികള്‍ പറയുന്നു.

മദ്യലഹരിയില്‍ ഇമ്രാനും പ്രസാദും വെള്ളച്ചാട്ടത്തിനരികിലെ കൈവരിയില്‍ വലിഞ്ഞു കയറുകയായിരുന്നു. അപകടം മണത്ത സഞ്ചാരികള്‍ വിളിച്ചു കൂവിയെങ്കിലും ഇരുവരും സാഹസത്തില്‍ നിന്നും പിന്‍ വാങ്ങിയില്ല.

വെള്ളച്ചാട്ടത്തിനരികിലെ കൈവരിയില്‍ പിടിച്ചു കയറിയ പ്രസാദ് സാഹസത്തിനിടെ കാലുതെറ്റി 2000 അടി താഴേക്കു പതിച്ചു. പ്രസാദിന്റെ കൈപിടിച്ച ഗര്‍ദിയും അപകടത്തില്‍ പെടുകയായിരുന്നു. സഞ്ചാരികളില്‍ ചിലര്‍ പകര്‍ത്തിയ ദൃശ്യം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് പുറം ലോകമറിയുന്നത്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here