നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിനെതിരെ കുറ്റപത്രമൊരുങ്ങുന്നു; രണ്ട് വമ്പന്‍ സ്രാവുകള്‍ കൂടി കുടുങ്ങിയേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അന്തിമഘട്ടത്തില്‍. കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കം പൊലീസ് സജീവമാക്കിയിട്ടുണ്ട്. അന്വേഷണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ നിര്‍ണായക നീക്കങ്ങള്‍ ഉടനുണ്ടാകുമെന്നും സൂചനയുണ്ട്. രണ്ട് വമ്പന്‍ സ്രാവുകള്‍ കൂടി അകത്താകുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അതേസമയം ദിലീപിനെതിരായ ഗൂഢാലോചനകുറ്റം തെളിയിക്കാന്‍ വേണ്ട തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. തെൡവു ശേഖരണവും അന്തിമഘട്ടത്തിലാണ്. ബലാത്സംഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ദിലീപിനെ ചുമത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ എടുത്ത മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാകാത്തതു മാത്രമാണ് പൊലീസിനെ അലട്ടുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലും മെമ്മറി കാര്‍ഡുമെല്ലാം കണ്ടെടുക്കാനായിട്ടുണ്ട്. ദൃശ്യങ്ങള്‍ എടുത്ത മൊബൈല്‍ നശിപ്പിച്ചുകളഞ്ഞെന്നാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ മൊഴിനല്‍കിയിരിക്കുന്നത്. എന്തായാലും കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ കാര്യങ്ങളില്‍ വ്യക്തത കൈവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News