മംഗള്‍യാന്‍ കൊണ്ട് കാര്യപ്രയോജനം ലഭിച്ചില്ല; വെളിപ്പെടുത്തലുമായി മാധവന്‍നായര്‍

കോട്ടയം: രാജ്യം കൊട്ടിഘോഷിച്ച് നടപ്പാക്കിയ മംഗള്‍യാന്‍ പദ്ധതികൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്ന് മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍. തിങ്കളാഴ്ച പുറത്തിറങ്ങാന്‍ ഇരിക്കുന്ന തന്റെ ആത്മകഥയിലാണ് 385 കോടി മുടക്കിയ പദ്ധതികൊണ്ട് കാര്യമായ ഫലം ലഭിച്ചില്ലെന്ന് മാധവന്‍ നായര്‍ പറയുന്നത്. മംഗള്‍യാന് വിക്ഷേപിച്ചപ്പോള്‍ അതില്‍ പത്ത് കിലോഗ്രാമില്‍ താഴെ ഭാരമുള്ള പേലോഡ് മാത്രമാണ് ഉണ്ടായിരുന്നത്.

ഇത്രയും പ്രയത്‌നവും സാമ്പത്തിക സമയവും ചിലവഴിച്ചിട്ടും അതില്‍ ആകെയുണ്ടായിരുന്നത് ഒരു ക്യാമറയും ചന്ദ്രയാനില്‍ നിന്നും ബാക്കി വന്ന മൂന്ന് ഉപകരണങ്ങളും മാത്രമായിരുന്നു. വ്യക്തമായ ചിത്രങ്ങള്‍ ഏടുക്കാന്‍ പോലും സാധിക്കുമായിരുന്നില്ലെന്നും മാധവന്‍ നായര്‍ പറയുന്നു.

ചാന്ദ്രയാനുമായി തട്ടിച്ച് നോക്കിയാല്‍ മംഗള്‍യാന്‍ കൊണ്ട് കാര്യപ്രയോജനം ലഭിച്ചില്ല. ഇത് താന്‍ നടപ്പാക്കിയ ദൗത്യങ്ങള്‍ അട്ടിമറിച്ചത് മൂലമാണെന്നും മാധവന്‍നായര്‍ തുറന്ന് പറയുന്നുണ്ട്. 408 പേജ് വരുന്ന ആത്മകഥയില്‍ ചാരക്കേസിന് പിന്നിലെ കള്ളക്കളികളെ കുറിച്ചു പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News