കാലാവസ്ഥാ വ്യതിയാനം; പ്രതിസന്ധിയില്‍ കര്‍ണ്ണാടകയിലെ പൂകര്‍ഷകര്‍

വയനാട്; പെയിന്റ് കമ്പനികളുടേയും ഓണത്തിന് കേരളവിപണി ലക്ഷ്യമാക്കിയുമുള്ള ചെണ്ടുമല്ലി പൂപ്പാടങ്ങള്‍ കേരള കര്‍ണ്ണാടക അതിര്‍ത്തിഗ്രാമങ്ങളെ ഓറഞ്ചുനിറം ചാര്‍ത്തിയിരിക്കുകയാണിപ്പോള്‍. എന്നാല്‍ പ്രതികൂല കാലാവസ്ഥയില്‍ പ്രതിസന്ധി നേരിടുകയാണ് കര്‍ഷകര്‍. വിളവില്‍ ഇത്തവണ വലിയ കുറവാണുണ്ടായത്. പച്ചക്കറി കൃഷി കഴിഞ്ഞ് മണ്‍സൂണ്‍ കാലത്തോടടുപ്പിച്ചാണ് ചെണ്ടുമല്ലി കൃഷി.

ചെണ്ടുമല്ലി നട്ടസമയത്ത് വരള്‍ച്ച കൃഷിയെ ബാധിച്ചു.ശരാശരി 600 മില്ലീമീറ്ററാണ് ഇവിടുത്തെ വര്‍ഷപാതം. അല്‍പ്പം വേനല്‍മഴ ലഭിച്ചുവെങ്കിലും മഴക്കാലം കൈവിട്ടു. വിത്തും വളവും നല്‍കുന്ന കമ്പനികള്‍ ഈ വര്‍ഷം കര്‍ഷകരില്‍നിന്ന് കിലോക്ക് അഞ്ചുരൂപ അന്‍പതുപൈസക്കാണ് പൂവ് വാങ്ങുന്നത്.വിളവ് കുറഞ്ഞതിനാല്‍ ഇത് അംഗീകരിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ഏക്കറിന് 5000 മുതല്‍ 12000 രൂപ വരെ പാട്ടംനല്‍കിയ കര്‍ഷകര്‍ ഭീമമായ നഷ്ടത്തെയാണ് അഭിമുഖീകരിക്കുന്നത്. പ്രധാനമായും ചെണ്ടുമല്ലിയാണെങ്കിലും ഇതുമാത്രമല്ല മലയാളിക്ക് പൂക്കളമൊരുക്കേണ്ട ഒട്ടുമിക്കതും ഇവിടുള്ള പൂപ്പാടങ്ങളില്‍ ഇപ്പോഴുണ്ട്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്യുന്ന കര്‍ഷകര്‍ അക്കാലത്തെ മികച്ച പൂവില ഗുണം ചെയ്യുമെന്ന് കരുതുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News