ഡ്യൂട്ടി പരിഷ്‌കരണം കെഎസ്ആര്‍ടിസി യിലെ പ്രതിദിന വരുമാനം വര്‍ദ്ധിപ്പിച്ചു; പ്രതികരണവുമായി രാജമാണിക്യം

കോഴിക്കോട്; കെ എസ് ആര്‍ ടി സി യിലെ ഡ്യൂട്ടി പരിഷ്‌കരണം പ്രതിദിന വരുമാനം വര്‍ദ്ധിപ്പിച്ചതായി എം ഡി രാജമാണിക്യം കോഴിക്കോട് പറഞ്ഞു. പരിഷ്‌കരണം നടപ്പിലാക്കി 20 ദിവസത്തിനുള്ളില്‍ തന്നെ പ്രതിദിന വരുമാനത്തില്‍ നാലരമുതല്‍ ആറുകോടി വരെയായി പ്രതിദിന വരുമാനം ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇതുമൂലം കൂടുതല്‍ ജീവനക്കാര്‍ക്ക് പണികൊടുക്കാനും അഞ്ഞൂറോളം ബസ്സുകള്‍ പുതുതായി നിരത്തിലിരക്കാനും കഴിഞ്ഞതായി കെ എസ് ആര്‍ ടി സി എം ഡി എം ജി രാജമാണിക്യം കൂട്ടിചേര്‍ത്തു. വടക്കന്‍ മേഖലയിലെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ റൂട്ട് കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കോഴിക്കോട് ടെര്‍മിനലില്‍ വിളിച്ചു ചേര്‍ത്ത സോണല്‍ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാജമാണിക്ക്യം.

തമ്പാനൂര്‍, അങ്കമാലി, തിരുവല്ല, കോഴിക്കോട് എന്നീ ടെര്‍മിനലുകളില്‍ നിന്ന് നേരത്തെ നിശ്ചയിച്ച പ്രകാരം വരുമാന ലഭിക്കാനുള്ള നടപടികള്‍ മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും നടത്തിയ ഉദ്യോഗസ്ഥ തല ചര്‍ച്ചയില്‍ തീരുമാനമായെന്നും എം ജി രാജമാണിക്യം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News