അക്രമകാരികളായ കുരങ്ങന്‍മാരെ തുരത്താന്‍ പട്ടാളമിറങ്ങി

കുരങ്ങന്‍മാരുടെ അക്രമങ്ങള്‍ നിയന്ത്രണത്തിനും അപ്പുറം പോയാല്‍ എന്തു ചെയ്യും. ഒരു വഴിയുമില്ലെങ്കില്‍ അവസാനം പട്ടാളത്തെ ഇറക്കുക തന്നെ. ഇന്തോനേഷ്യയിലെ ജാവയിലാണ് അക്രമകാരികളായ കുരങ്ങന്‍മാരില്‍ നിന്ന് ഗ്രാമീണരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പട്ടാളത്തെ വിന്യസിച്ചിരിക്കുന്നത്.

കാടിവിട്ട് നാട്ടിലിറങ്ങിയ കുരങ്ങന്‍മാരുടെ എണ്ണം ക്രമാതീതമായതോടെയാണ് നാട്ടുകാരുടെ മനസമാധാനം ഇല്ലാതായത്. ഭക്ഷണത്തിനായി കുരങ്ങന്‍മാര്‍ കണ്ണില്‍കണ്ടവരെയൊക്കെ ആക്രമിക്കാന്‍ തുടങ്ങി. ഗത്യന്തരമില്ലാതായതോടെയാണ് ഈ പ്രദേശത്ത് സര്‍ക്കാര്‍ പട്ടാളത്തെ നിയോഗിച്ചത്.

ആക്രമിക്കുന്ന കുരങ്ങന്‍മാരെ വെടിവെച്ചുകൊല്ലാനാണ് പട്ടാളത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പിടിക്കാന്‍ കഴിയുന്ന കുരങ്ങുകളെയെല്ലാം തിരിച്ച് കാട്ടിലാക്കും. കുരങ്ങന്‍മാരുടെ ശല്യം പൂര്‍ണമായും മാറുമ്പോള്‍ മാത്രം പട്ടാളത്തെ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News