രാഷ്ട്രപതി ഭരണം; ഭീഷണിക്ക് കേരളത്തിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് എംവി ജയരാജന്‍; ആര്‍എസ്എസിന്റേത് സ്വപ്നം മാത്രമെന്ന് കോടിയേരി

തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെയുടെ പ്രസ്താവനയില്‍ വ്യാപക പ്രതിഷേധം. അരുണ്‍ ജറ്റ്‌ലിയ്ക്ക് പിന്നാലെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെയും കേരളത്തിലെത്തിച്ച് രാഷ്ട്രപതി ഭരണത്തിനായി സമര്‍ദം ശക്തമാക്കാനാണ് നീക്കം.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് ആവശ്യമുയര്‍ത്തിയാണ് കേരളത്തിനെതിരെ ഭീഷണിയുമായി ആര്‍എസ്എസ് നേതാക്കള്‍ ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇന്നലെ ദില്ലിയില്‍ പ്രസ്‌ക്ലബില്‍ വിളിച്ച് ചേര്‍ത്ത സമ്മേളനത്തില്‍ ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബലെ കേരളത്തിനെതിരെ നടത്തിയ അസത്യപ്രചരണങ്ങള്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തുന്നു.

അതേസമയം, കേരളത്തില്‍ ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ നടത്തുന്ന അഴിമതി, കള്ളനോട്ടടി തുടങ്ങിയ ചോദ്യങ്ങളോട് അസഹിഷ്ണുതയോട് പ്രതികരിച്ച ആര്‍എസ്എസ് നേതാവ് മറുപടി പറയാനും തയ്യാറായില്ല. ആര്‍എസ്എസ് ആക്രമണത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ആദ്യം അസത്യം പറഞ്ഞെങ്കിലും തെളിവുകള്‍ നിരത്തിയതോടെ പ്രവര്‍ത്തകരുടെ പ്രതികരണം മാത്രമാണ് കൊലപാതകമെന്നായിരുന്നു മറുപടി. ആര്‍എസ്എസ് നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം സ്വപ്നം മാത്രമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിനെതിരെ ഉയര്‍ത്തിയത് വിചിത്ര ആരോപണങ്ങളെന്ന് രാഷ്ടീയ ഭേദമന്യെ നേതാക്കളും വ്യക്തമാക്കി. സ്വന്തം ആക്രമണങ്ങളെ ആര്‍എസ്എസ് അപലമ്പിക്കാത്തത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ദില്ലിയില്‍ പ്രതികരിച്ചു.

ആര്‍എസ്എസിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് എംവി ജയരാജന്‍ വ്യക്തമാക്കി. സംഘ്പരിവാര്‍ ഭീഷണിക്ക് കേരളത്തിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും ഓടു പൊളിച്ചല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News