ഐസ്‌ക്രീമിന്റെ പേരില്‍ തര്‍ക്കം; യുവാവിനെ തല്ലിക്കൊന്നു

കടക്കാരന്‍ ഐസ്‌ക്രീം നല്‍കാത്തതിന്റെ പേരില്‍ ഉടലെടുത്ത സംഘര്‍ഷം യുവാവിന്റെ മരണത്തില്‍ കലാശിച്ചു. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. മുംബൈയിലെ സാക്കിനക്കയിലാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ ദിവസം രാത്രി സാക്കിനക്കയിലെ ഒരു കടയില്‍ സാധനം വാങ്ങാനായി 3 യുവാക്കള്‍ എത്തി.

കടയിലെ തൊഴിലാളിയോട് ഐസ്‌ക്രീം ആവശ്യപ്പെട്ടെങ്കിലും അയാള്‍ അത് നല്‍കിയില്ല. മുന്‍പ് കഴിച്ചതിന്റെ പണം തന്നില്ലെന്ന കാരണം പറഞ്ഞാണ് ഇത് നിഷേധിച്ചത്. ഇതേതുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇത് കണ്ട് അതുവഴിവന്ന മുസമ്മില്‍ ഷെയ്ക്ക് എന്ന യുവാവും പ്രശ്‌നത്തില്‍ ഇടപെട്ടു.

സംഘര്‍ഷത്തിനിടെ യുവാക്കളില്‍ നിന്ന് തലയ്ക്കടിയേറ്റ് ഇയാള്‍ മരണപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവാക്കള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News