അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍; ആര്‍എസ്എസിന് മറുപടിയുമായി എംവി ജയരാജന്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഇത് 57 അല്ല, 2017 എന്ന് എംവി ജയരാജന്‍. 57ല്‍ അന്ന് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്നത്തെ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞെങ്കില്‍ 2017ല്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ കരുത്തരാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

ഇടതുപക്ഷം രാജ്യത്ത് ശരിയായ ദിശയിലാണെന്നതിന് തെളിവാണ് സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന ഭീഷണി. ആ ഭീഷണിക്ക് മുമ്പില്‍ വഴങ്ങില്ല. ഇടതുപക്ഷത്തെ മന്ത്രിമാര്‍ ഭരിക്കുന്നത് സെക്രട്ടേറിയേറ്റിന്റെ ഓട് പൊളിച്ച് വന്നല്ല. ജനങ്ങള്‍ തെരഞ്ഞെടുത്താണ് വന്നത്. കൃത്യമായ ഭൂരിപക്ഷവും ഉണ്ട്. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ അധികാരം ഉപയോഗിച്ച് പിരിച്ചുവിടാന്‍ വന്നാല്‍ ജനങ്ങള്‍ മറുപടി നല്‍കും.

ഭരണഘടനയില്‍ രാഷ്ട്രപതിയെയും ഗവര്‍ണറെയും അങ്ങോട്ട് പോയി കാണുന്നതാണ് ശീലം. ചില പ്രശ്ങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗവര്‍ണറെ മന്ത്രിമാര്‍ പോയി കാണുന്നത് സ്വാഭാവികമാണ്. അതിലൊരു തെറ്റും ഇല്ല. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയെന്ന ഗവര്‍ണറുടെ മ്യൂണിക്കെ ശരിയായില്ല. അത് നടന്ന ചര്‍ച്ചയുടെ സ്പിരിറ്റിന് അനുസരിച്ചായിരുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.

ഗവര്‍ണറെ പോയി കണ്ടു എന്നത് ഒരു സംസ്ഥാന സര്‍ക്കാറിന് പിരിച്ചു വിടാനുള്ള നീക്കത്തിന്റെ തുടക്കമാണെന്നത് ആര്‍എസ്എസ് മേധാവിയോ മറ്റാരെങ്കിലുമോ കരുതിയാല്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. വര്‍ഷം ശരാശരി 4000 പേര്‍ കൊല്ലപ്പെടുന്ന യുപി സര്‍ക്കാരിനെയാണ് ആദ്യം പിരിച്ചു വിടേണ്ടതെന്ന് കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ നടക്കുന്നവര്‍ ഓര്‍ക്കണമെന്നും ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News